കേരളം

വാഹന ഉടമകളുടെ മൊബൈല്‍ നമ്പര്‍ പരിവാഹന്‍ വെബ്‌സൈറ്റില്‍ ചേര്‍ക്കണം; ഇടപാടുകള്‍ പൂര്‍ണമായും ഓണ്‍ലൈനില്‍

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് സംബന്ധമായ എല്ലാ സേവനങ്ങളും പൂർണമായും ഓൺലൈനിൽ ആയിക്കഴിഞ്ഞതായി മോട്ടോർ വാഹന വകുപ്പ്. വാഹന രജിസ്‌ട്രേഷൻ സംബന്ധിച്ച നടപടികൾക്കായി വാഹനയുടമയുടെ യഥാർത്ഥ മൊബൈൽ നമ്പർ വാഹൻ സോഫ്റ്റ് വെയറിൽ ചേർക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. 

എല്ലാ വാഹനയുടമകളും നിർബന്ധമായും ഉടമയുടെ മൊബൈൽ നമ്പർ www.parivahan.gov.in ൽ നൽകണം. മേൽ വിലാസം മാറ്റം, വാഹന കൈമാറ്റം രേഖപ്പെടുത്തൽ തുടങ്ങിയ സേവനങ്ങൾ പൂർണമായും ഓൺലൈൻ ആയി. 

മോട്ടോർ വാഹന ഇടപാടുകൾ പൂർണ്ണമായും ഓൺലൈനിലേക്ക് മാറ്റുന്നതിന് സർക്കാർ നടപടിക്രമങ്ങൾ വേഗത്തിലാക്കുകയാണെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു.“നിലവിൽ ഡ്രൈവിങ് ലൈസൻസ് സംബന്ധമായ എല്ലാ സേവനങ്ങളും പൂർണമായും മോട്ടോർ വാഹനവകുപ്പിൽ ഓൺലൈനിൽ ആയിക്കഴിഞ്ഞതായി മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്

കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍