കേരളം

രണ്ടു ഡോസ് വാക്‌സിന്‍ എടുത്ത ദേവസ്വം ബോര്‍ഡ് ജീവനക്കാരന്‍ കോവിഡ് ബാധിച്ച് മരിച്ചു

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍ : രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ച ദേവസ്വം ബോര്‍ഡ് ജീവനക്കാരന്‍ കോവിഡ് ബാധിച്ച് മരിച്ചു. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരനായ പി ബാബുവാണ് മരിച്ചത്. 

ചാത്തമംഗലം വെള്ളാളശ്ശേരി സ്വദേശിയായ ബാബു കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ആറുദിവസം ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞു. 

ഇതിനിടെ ആരോഗ്യനില വഷളാകുകയും, തുടര്‍ന്ന് വെന്റിലേറ്റര്‍ സൗകര്യം ഇല്ലാത്തതിനെ തുടര്‍ന്ന് കോഴിക്കോട് ആശുപത്രിയിലേക്ക് മാറ്റി. ഐസിയുവില്‍ പ്രവേശിപ്പിച്ച ബാബു ഓഗസ്റ്റ് 22 ന് മരിച്ചു. 

മരണസമയത്ത് ബാബു കോവിഡ് മുക്തനായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ ബാബു കോവിഡ് നെഗറ്റീവ് ആയിരുന്നുവെന്നും, ന്യൂമോണിയയാണ് മരണകാരണമെന്നുമാണ് ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറയുന്നത്. 

ഒരു മാസം മുമ്പാണ് ബാബു വാക്‌സിന്‍ രണ്ടാം ഡോസ് സ്വീകരിച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് മൃതദേഹം സംസ്‌കരിച്ചത്. പിപിഇ കിറ്റ് ധരിച്ച് മൂന്നുപേരെ മാത്രമാണ് മൃതദേഹം കാണാന്‍ അനുവദിച്ചത്. കോവിഡ് നെഗറ്റീവ് ആയിരുന്നുവെങ്കില്‍ എന്തുകൊണ്ട് മറ്റുള്ളവരെ മൃതദേഹം കാണാന്‍ അനുവദിച്ചില്ലെന്ന് ബന്ധുക്കള്‍ ചോദിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റോഡ് നിന്റെ അച്ഛന്റെ വകയാണോ?', ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ; അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നത്തിന് തുടക്കമെന്ന് മേയർ

'എട മോനേ ലൈസന്‍സൊണ്ടോ?': പേര് രഞ്ജിത് ​ഗം​ഗാധരൻ, വയസ് 46; രം​ഗണ്ണന്റെ ഡ്രൈവിങ് ലൈസൻസ് പുറത്തുവിട്ട് സംവിധായകൻ

ഇവിടെയുണ്ട് ഗുണ്ടര്‍ട്ടിന്റെ ആരുമറിയാത്ത ഗ്രന്ഥം, നിധി പോലെ സൂക്ഷിച്ച് തലശേരിയിലെ വൈദികന്‍

'സാമുറായ് ധോനി!'- 'തല'യുടെ പോണി ടെയില്‍ ലുക്കില്‍ വണ്ടറടിച്ച് ആരാധകര്‍

പ്രസവത്തെ തുടര്‍ന്ന് അണുബാധ; ആലപ്പുഴ മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചു,ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍