കേരളം

മണംപിടിച്ച് കോവിഡ് തിരിച്ചറിയുന്ന കിറ്റ്; വീട്ടിൽ തന്നെ പരിശോധന നടത്താം 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് 19 അനോസ്മിയ ചെക്കർ ഉപയോ​ഗിച്ച് ഇനി വീട്ടിൽ തന്നെ കോവിഡ് പരിശോധന നടത്താം. രാജീവ് ​ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലെ ന്യൂറോ സ്റ്റെം സെൽ ബയോളജി വിഭാ​ഗം വികസിപ്പിച്ചെടുത്തതാണ് മണംപിടിച്ച് കോവിഡ് ബാധ തിരിച്ചറിയുന്ന കിറ്റ്. കോവി-സ്മെൽ എന്ന പേരിലാണ് ഇത് വിപണിയിലെത്തിയിരിക്കുന്നത്. 

ഗന്ധശക്തി വ്യതിയാനത്തിലൂടെ കോവിഡ് തിരിച്ചറിയാനുള്ള ഉപകരണമാണ് അനോസ്മിയ ചെക്കർ. ഗന്ധപരിശോധന നടത്തിയ ശേഷം ലഭിക്കുന്ന ​ഗന്ധം ഏതാണെന്ന് ഇൻസ്റ്റർ മൊബൈൽ ആപ്ലിക്കേഷനിലോ http://WWW.inster.in എന്ന വെബ്സൈറ്റിലോ രേഖപ്പെടുത്തി ഫലം അറിയാനാവും. 
 
പ്രത്യേക പരിശീലനം ആവശ്യമില്ലാതെ ഉപയോ​ഗിക്കാ‌വുന്ന കിറ്റിൽ ആറ് പരിശോധനാ സാഷെകളാണുള്ളത്. പരിശോധനാഫലം നെ​ഗറ്റീവ് ആണെങ്കിൽ അടുത്തയാൾക്കും ഈ കിറ്റ് ഉപയോ​ഗിച്ച് പരിശോധന നടത്താം. അഞ്ച് പേർക്ക് അല്ലെങ്കിൽ കിറ്റ് തുറന്ന് പത്ത് മിനിറ്റ് വരെ ഇതുപയോ​ഗിക്കാം. ഫലം പോസിറ്റീവാണെ‌ങ്കിൽ മറ്റുള്ളവർ കിറ്റുപയോ​ഗിക്കരുത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത