കേരളം

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് : സിബിഐ അന്വേഷിക്കേണ്ടതല്ലേ എന്ന് ഹൈക്കോടതി ; ഇഡിക്കും സിബിഐക്കും നോട്ടീസ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസ് സിബിഐ അന്വേഷിക്കേണ്ടതല്ലേ എന്ന് ഹൈക്കോടതി. നൂറു കോടിയിലധികം രൂപയുടെ തട്ടിപ്പു നടന്ന സംഭവത്തില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം അനിവാര്യമല്ലേ എന്നാണ് കോടതി ചോദിച്ചത്. കേസില്‍ സിബിഐക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും ( ഇഡി ) നോട്ടീസ് അയക്കാനും കോടതി നിര്‍ദേശിച്ചു. 

കരുവന്നൂര്‍ ബാങ്ക് വായ്പാതട്ടിപ്പുകേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുരേഷ് എന്ന വ്യക്തി നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതി ചോദ്യമുന്നയിച്ചത്. നിലവില്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേകസംഘമാണ് ബാങ്ക് വായ്പ്പാ തട്ടിപ്പ് അന്വേഷിക്കുന്നത്. 

കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന ഹര്‍ജിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ സമയം തേടി. 

തട്ടിയെടുത്ത പണം കേരളത്തിനകത്തും പുറത്തുമായി പ്രതികള്‍ ഭൂമി വാങ്ങിക്കൂട്ടിയതായി ആരോപണമുണ്ട്. തട്ടിച്ചെടുത്ത പണം മറ്റ് ആവശ്യങ്ങള്‍ക്ക് വിനിയോഗിച്ച സാഹചര്യത്തില്‍ കേസില്‍ ഇഡി അന്വേഷണം അനിവാര്യമെന്ന് ചൂണ്ടിക്കാട്ടി ഇഡിക്ക് നോട്ടീസ് അയക്കാന്‍ കോടതി നിര്‍ദേശിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?