കേരളം

ഇന്‍സുലിന്‍ 25 ശതമാനം വിലക്കുറവില്‍, സപ്ലൈകോ മെഡിക്കല്‍ സ്‌റ്റോറുകള്‍ വഴി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രമേഹ ചികിത്സയ്ക്കുള്ള ഇന്‍സുലിന്‍ വിലക്കുറച്ച് വില്‍ക്കാന്‍ ഒരുങ്ങി സപ്ലൈകോ. സപ്ലൈകോയുടെ മെഡിക്കല്‍ സ്‌റ്റോറുകള്‍ വഴി 25 ശതമാനം വിലക്കുറവില്‍ ഇന്‍സുലിന്‍ വില്‍ക്കുമെന്ന് ഭക്ഷ്യവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു.

സെപ്റ്റംബര്‍ ഒന്നുമുതലാണ് വിലക്കുറച്ച് വില്‍പ്പന. രാജ്യത്ത് ഏറ്റവുമധികം പ്രമേഹരോഗികളുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. പ്രമേഹ ചികിത്സയ്ക്ക് സാധാരണക്കാര്‍ക്ക് വലിയ ചെലവ് വരുന്നുണ്ട്. കോവിഡ് പ്രതിസന്ധിയില്‍ മരുന്നിന് പണം കണ്ടെത്താന്‍ നിരവധിപ്പേര്‍ ബുദ്ധിമുട്ടുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് വിലക്കുറച്ച് വില്‍ക്കാന്‍ സപ്ലൈകോ തീരുമാനിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി