കേരളം

തുലാവർഷം ശക്തി കുറഞ്ഞു; ശനിയാഴ്ച വരെ കനത്ത മഴ‌‌യ്ക്ക് സാധ്യതയില്ല 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷത്തിന്റെ ശക്തി കുറഞ്ഞു. ശനിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. അതേസമയം അറബിക്കടലിൽ കർണാടക തീരത്ത് ഇന്നു മത്സ്യബന്ധനത്തിനു പോകരുതെന്ന് മുന്നറിയിപ്പുണ്ട്. 

ബം​ഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റിനും അറബിക്കടലിൽ ന്യൂനമർദത്തിനും വഴി തെളിഞ്ഞു. രണ്ടും കേരളത്തെ കാര്യമായി ബാധിക്കില്ലെന്നാണ് നി​ഗമനം. 

121 വർഷത്തിനിടെ ഏറ്റവും കൂടിയ മഴ

ചരിത്രത്തിലെ ഏറ്റവും മികച്ച മഴയാണ് ഇത്തവണ തുലാവർഷത്തിൽ കേരളത്തിൽ പെയ്തത്. തുലാവർഷം രണ്ടു മാസം പിന്നിടുമ്പോൾ (ഒക്ടോബർ 1-നവംബർ 30 ) 984 എംഎം മഴയാണ് ഇതുവരെ കേരളത്തിൽ ലഭിച്ചത്. അതായത് 115% അധിക മഴ. ഇത് കഴിഞ്ഞ 121 വർഷത്തിനിടെ ലഭിച്ച ഏറ്റവും കൂടിയ മഴയാണ് 2010 ൽ ലഭിച്ച 822.9 mm മഴയായിരുന്നു ഇതിനു മുൻപുള്ള റെക്കോർഡ്. ഇതുവരെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ് (1619 എംഎം) ഏറ്റവും കുറവ് വയനാട് ജില്ലയിൽ (554.6എംഎം). 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത