കേരളം

'മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്നത് അപകടകരം'; സ്റ്റാലിന് കത്തയച്ച് മുഖ്യമന്ത്രി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നതില്‍ തമിഴ്‌നാടിനെ ആശങ്ക അറിയിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍. വെള്ളം തുറന്നുവിടും മുന്‍പ് മുന്നൊരുക്കങ്ങള്‍ക്കുള്ള സമയം ആവശ്യമാണ്.  ഇതു കണക്കിലെടുത്ത് നേരത്തെ അറിയിപ്പു നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കണം എന്ന് ആവശ്യപ്പെട്ട് പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കത്തയച്ചു.

 മുപ്പതാം തീയതിയും ഇന്നു രാവിലെയും വെള്ളം പെട്ടെന്ന് തുറന്നുവിട്ടത് പെരിയാറിന്റെ തീരത്ത് താമസിക്കുന്നവരില്‍ വലിയ ആശങ്കയും ഭയവും സൃഷ്ടിച്ചിട്ടുണ്ടെന്നും കത്തില്‍ പറയുന്നു. പെട്ടെന്ന് വെള്ളം തുറന്നുവിടുന്നത് അപകടകരമാണ്. വെള്ളം തുറന്നുവിടും മുന്‍പ് മുന്നൊരുക്കങ്ങള്‍ക്കുള്ള സമയം ആവശ്യമാണ്. ഇതു കണക്കിലെടുത്ത് നേരത്തെ അറിയിപ്പുനല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കണം എന്ന് മുഖ്യമന്ത്രി എം കെസ്റ്റാലിനോട് ആവശ്യപ്പെട്ടു. 

പകല്‍ സമയത്തുമാത്രമെ ഷട്ടറുകള്‍ തുറക്കാവൂ. ഘട്ടം ഘട്ടമായി മാത്രമെ പുറത്തേക്കുവിടുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിക്കാവൂ. കാലാവസ്ഥാ മാറ്റം കൊണ്ടുവന്നിട്ടുള്ള അപകടകരമായ സ്ഥിതി നേരിടാന്‍ ഇരുസംസ്ഥാനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി