കേരളം

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ; പെരിയ, വഖഫ് വിഷയങ്ങൾ ചർച്ചയാകും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. പെരിയ ഇരട്ടക്കൊലപാതകക്കേസ്, വഖഫ് ബോർഡ് പ്രശ്നം തുടങ്ങിയവ യോ​ഗത്തിൽ ചർച്ചയാകും. പാർട്ടി സമ്മേളനങ്ങൾ തുടങ്ങിയവ യോ​ഗത്തിൽ ചർച്ചയാകും. 

പെരിയ ഇരട്ടക്കൊലക്കേസില്‍ ഉദുമ മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമനെ സിബിഐ പ്രതി ചേര്‍ത്ത സാഹചര്യത്തില്‍ സിപിഎം പ്രതിരോധത്തിലാണ്.  വഖഫ്  നിയമനം പിഎസ്‌സിക്ക് വിട്ടതില്‍ പള്ളികളില്‍ പ്രതിഷേധം സംഘടിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് സമസ്ത പിന്മാറിയത് സിപിഎമ്മിന് ആശ്വാസകരമാണ്. 

വിഷയം ആളിക്കത്തിക്കാനുള്ള ലീ​ഗ് നീക്കമാണ് സമസ്തയുടെ പിന്മാറ്റത്തോടെ ദുർബലമായത്. ഈ സാഹചര്യത്തിൽ വഖഫ് പ്രശ്നത്തിലെ തുടർനടപടികൾ സിപിഎം ചര്‍ച്ചചെയ്‌തേക്കും. കോടിയേരി ബാലകൃഷ്ണന്‍ പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങിവരുന്നത് സംബന്ധിച്ച് യോ​ഗം പരി​ഗണിക്കുമോ എന്നതും ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗത്തെ ശ്രദ്ധേയമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത