കേരളം

കരിക്ക് വിൽപ്പനക്കാരൻ ആംബുലൻസ് ഓടിച്ചു; നിയന്ത്രണം വിട്ട് രണ്ട് വാഹനങ്ങളിൽ ചെന്നിടിച്ചു; നാല് പേർക്ക് പരിക്ക്

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: നിയന്ത്രണംവിട്ട ആംബുലൻസ് ഇടിച്ച് നാല് പേർക്ക് പരിക്ക്. കോട്ടയം കട്ടച്ചിറയിലാണ് അപകടം. കരിക്ക് കുടിക്കാനായി ആംബുലൻസ് ഡ്രൈവർ വഴിയിൽ ഇറങ്ങിയപ്പോൾ കരിക്ക് വിൽപ്പനക്കാരൻ ആംബുലൻസ് എടുത്ത് ഓടിക്കവെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. 

ഏറ്റുമാനൂർ പാല റോഡിൽ വെള്ളിയാഴ്ച വൈകീട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. പാലാ ജനറൽ ആശുപത്രിയിലെ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. അപകട സമയത്ത് ആംബുലൻസിൽ രോഗികളാരും ഉണ്ടായിരുന്നില്ല. 

ദാഹമകറ്റാനായി ആംബുലൻസ് ഡ്രൈവർ വാഹനം വഴിയോരത്ത് നിർത്തിയിട്ടതായിരുന്നു. ഈ സമയത്ത് കരിക്ക് വിൽപ്പനക്കാരൻ ആംബുലൻസിൽ കയറി വണ്ടി മുന്നോട്ടെടുത്തു. റോഡിലുണ്ടായിരുന്ന രണ്ട് വാഹനങ്ങളിൽ ആംബുലൻസ് ചെന്നിടിക്കുകയായിരുന്നു. സംഭവത്തിൽ അലക്ഷ്യമായി വണ്ടിയോടിച്ച ആൾക്കെതിരേ ഏറ്റുമാനൂർ പൊലീസ് കേസെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി