കേരളം

കൊച്ചിയില്‍ യുവതി വാഹനാപകടത്തില്‍ മരിച്ചതിലും ദുരൂഹത; അപകടശേഷം കാറില്‍ നിന്നും ഒരാള്‍ ഓടിരക്ഷപ്പെട്ടു; മകള്‍ക്ക് ഭീഷണി ഉണ്ടായിരുന്നതായി അമ്മ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മോഡലുകളുടെ അപകട മരണത്തിന് പിന്നാലെ ഇടപ്പള്ളി പത്തടിപ്പാലത്തിന് സമീപം യുവതി മരിക്കാനിടയായ വാഹനാപകടത്തിലും ദുരൂഹതയേറുന്നു. അപകടത്തില്‍ മരിച്ച ആലുവ ചുണങ്ങംവേലി സ്വദേശി മന്‍ഫിയയുടെ കുടുംബം ഗുരുതര ആരോപണവുമായി രംഗത്തെത്തി. മകള്‍ക്ക് ഭീഷണി ഉണ്ടായിരുന്നതായാണ് അമ്മ നബീസ വെളിപ്പെടുത്തിയത്. 

മകളെ കൊല്ലുമെന്ന് കാമുകന്‍ ഭീഷണിപ്പെടുത്തിയിരുന്നു. അപകടം ഉണ്ടായശേഷം ഒരാള്‍ കാറില്‍ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടുവെന്നും നബീസ പറയുന്നു. നവംബര്‍ 30 ന് പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. 

ഇടപ്പള്ളി പത്തടിപ്പാലത്തിന് സമീപം മെട്രോപില്ലറില്‍ കാര്‍ ഇടിച്ചു മറിഞ്ഞാണ് കാറിലുണ്ടായിരുന്ന മന്‍ഫിയ മരിച്ചത്. കാര്‍ ഡ്രൈവര്‍ സല്‍മാനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഈ കാറില്‍ ഉണ്ടായിരുന്ന ഒരാള്‍ ഓടിരക്ഷപ്പെട്ടതാണ് സംശയം വര്‍ധിപ്പിക്കുന്നതെന്ന് കുടുംബം  ആരോപിക്കുന്നു. 

രക്ഷപ്പെട്ടയാള്‍ കാമുകന്‍ അസ്‌കര്‍ ആയിരിക്കാമെന്നാണ് വീട്ടുകാര്‍ സംശയിക്കുന്നത്. മകള്‍ക്ക് നേരത്തെ തന്നെ ഇയാളില്‍ നിന്നും ഭീഷണി ഉണ്ടായിട്ടുണ്ട്. മുമ്പ് നിരവധി തവണ ഇയാള്‍ മന്‍ഫിയയെ ഉപദ്രവിച്ചിട്ടുണ്ട്. കൊല്ലുമെന്ന് ഭീഷണിയുണ്ടായിരുന്നുവെന്നും മന്‍ഫിയയുടെ സഹോദരനും വ്യക്തമാക്കി. 

അപകടം നടന്ന ഉടന്‍ തന്നെ അസ്‌കറിന്റെ ഫോണില്‍ നിന്നും മെസ്സേജുകള്‍ വന്നു. അപകടം സംഭവിച്ച കാര്യം അറിയിച്ചു. യുവതി മരിച്ച കാര്യവും വീട്ടുകാരെ അറിയിക്കുന്നത് അസ്‌കറാണ്. അതിനുശേഷം ഇയാളെക്കുറിച്ച് വിവരമൊന്നുമില്ലെന്ന് വീട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി