കേരളം

ഭിക്ഷയെടുത്ത് കഴിഞ്ഞ വയോധിക മരിച്ച നിലയിൽ, സമീപം 1,67,620 രൂപ

സമകാലിക മലയാളം ഡെസ്ക്


ആലുവ: പള്ളികളിൽ ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന വയോധികയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മട്ടാഞ്ചേരി സ്വദേശിനി ഐഷാബി(73)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ മുറിയിലെ അലമാരയിൽ നിന്ന് 1,67,620 രൂപയും ലഭിച്ചു. 

കുഴുവേലിപ്പടി മുസ്ലീം ജമാ അത്ത് പള്ളിയുടെ കെട്ടിടത്തിലാണ് ഇവർ കഴിഞ്ഞിരുന്നത്. ഭിക്ഷാടനത്തിലൂടെ ലഭിച്ച തുക കൂട്ടിവെച്ചതായിരിക്കും ഇവിടെ നിന്ന് കണ്ടെടുത്ത പണം എന്ന് പൊലീസ് പറഞ്ഞു. രാവിലെ ഭക്ഷണം കഴിച്ചതായി അടുത്ത മുറിയിലുള്ളവരോട് ഐഷാബി പറഞ്ഞു. പിന്നെ ഐഷാബിയെ പുറത്തേക്ക് കാണാതായതോടെ നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. 

മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. എടത്തല പൊലീസ് സ്ഥലത്തെത്തി നിയമനടപടികൾ സ്വീകരിച്ചു. ഇന്ന് പോസ്റ്റുമോർട്ടം നടത്തും. 35 വർഷം മുൻപ് ഐഷാബിയുടെ ഭർത്താവ് മരിച്ചിരുന്നു. കുഴിവേലപ്പടിയിൽ ഐഷാബി എത്തിയിട്ട് അഞ്ച് വർഷത്തോളമായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

20 ലക്ഷം യാത്രക്കാര്‍, വാട്ടര്‍ മെട്രോയ്ക്ക് ചരിത്ര നേട്ടമെന്ന് മന്ത്രി രാജീവ്

ഹാപ്പി ബര്‍ത്ത്‌ഡേ ക്വീന്‍; സാമന്തയ്ക്ക് 37ാം പിറന്നാള്‍

കേരളത്തിന്റെ അഭിമാനം; ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ അരങ്ങേറി സജന സജീവന്‍

'പ്രണയക്കെണിയുടെ പേര് പറഞ്ഞ് വര്‍ഗീയതയുടെ വിഷം ചീറ്റാന്‍ അനുവദിക്കരുത്'; ബിഷപ്പ് ജോസഫ് പാംപ്ലാനി