കേരളം

രക്ഷിക്കാൻ ഓടിയെത്തിയവർ, ബിജിയെയും രാജേഷിനെയും കാണാനെത്തി യൂസഫലി; കൈ നിറയെ സമ്മാനങ്ങളും 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഹെലികോപ്റ്റർ അപകടത്തിന്റെ സമയത്ത് രക്ഷാപ്രവര്‍ത്തനത്തിന് മുന്‍കൈ എടുത്തവർക്ക് നന്ദിയറിയിക്കാൻ നേരിട്ടെത്തി എം എ യൂസഫലി. കുമ്പളം സ്വദേശി എ വി ബിജിയെയും രാജേഷിനെയും കാണാനാണ് അദ്ദേഹം എത്തിയത്. ഇവർക്ക് കൈനിറയെ സമ്മാനങ്ങളും നൽകി. കുടുംബത്തിനൊപ്പം അല്‍പ്പസമയം ചിലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. 

ഏപ്രില്‍ 11ന് കടവന്ത്രയിലെ വീട്ടിൽ നിന്ന് ലേക്ക്ഷോർ ആശുപത്രിയിലേക്ക് പോവുന്നതിനിടെയാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. യൂസഫലിയും ഭാര്യയും മൂന്ന് ജീവനക്കാരും അടക്കം ആറുപേരായിരുന്നു ഹെലികോപ്റ്ററിലുണ്ടായിരുന്നത്.  ആശുപത്രിയിലെത്തിക്കും മുമ്പ് പ്രാഥമിക ശുശ്രൂഷ നല്‍കിയത് ബിജിയായിരുന്നു. വനിതാ പൊലീസ് ഓഫീസര്‍ കൂടിയാണ് ബിജി. ബിജിയും രാജേഷും ചെയ്തത് വലിയ സഹായമായിരുന്നുവെന്നും യൂസഫലി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

'നീ മുഖ്യമന്ത്രി ഒന്നുമല്ലല്ലോ അവരെ എതിര്‍ക്കാന്‍, വിളിച്ചു സോറി പറയാന്‍ പൊലീസ് പറഞ്ഞു'

വീണ്ടും 500 റണ്‍സ്! ഇത് ഏഴാം തവണ, കോഹ്‌ലിക്ക് നേട്ടം

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

'എന്റെ അച്ഛൻ പോലും രണ്ട് വിവാ​ഹം ചെയ്തിട്ടുണ്ട്': ഭാവിവരന് നേരെ വിമർശനം; മറുപടിയുമായി വരലക്ഷ്മി