കേരളം

അധ്യാപകന്‍ അടിക്കുമെന്ന് ഭയന്ന് നാടുവിടാന്‍ ശ്രമം, 12കാരനെ കണ്ടെത്തി; രണ്ടാഴ്ചക്കിടെ രണ്ടാമത്തെ സംഭവം 

സമകാലിക മലയാളം ഡെസ്ക്

കൊട്ടാരക്കര: അധ്യാപകന്‍ അടിക്കുമെന്ന് ഭയന്ന് നാട് വിടാന്‍ ശ്രമിച്ച കുട്ടിയെ കണ്ടെത്തി. കൊട്ടാരക്കര ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് 12കാരനെ പിങ്ക് പൊലീസ് കണ്ടെത്തിയത്. 

കഴിഞ്ഞ ദിവസം പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ആയൂര്‍ സ്വദേശിയായ കുട്ടി വീടുവിട്ട് ഇറങ്ങിയത്. ഒന്‍പതരയോടെ പെട്രോളിങ്ങിന് എത്തിയ പിങ്ക് പൊലീസ് സംഘം കുട്ടിയെ സ്റ്റേഷനില്‍ കാണുകയായിരുന്നു. എട്ടാം ക്ലാസിലേക്കായപ്പോള്‍ കുട്ടിയെ പുതിയ സ്‌കൂളില്‍ ചേര്‍ത്തിരുന്നു. 

പഠിക്കാതെ ക്ലാസില്‍ എത്തിയാല്‍ അധ്യാപകര്‍ അടിക്കുമെന്ന് മാതാപിതാക്കള്‍ പറഞ്ഞു. ഇത് ഭയന്നാണ് കുട്ടി നാടുവിട്ട് പോകാന്‍ ശ്രമിച്ചത്. കുട്ടിക്ക് കൗണ്‍സിലിങ് നല്‍കാന്‍ ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ക്ക് കൊല്ലം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി നിര്‍ദേശം നല്‍കി. 

കൊല്ലത്ത്‌ രണ്ടാഴ്ച മുന്‍പ് ഒരു പെണ്‍കുട്ടിയും വീട്ടില്‍ നിന്ന് ഇറങ്ങി പോയിരുന്നു. വീട്ടുകാരോട് പിണങ്ങി ഇറങ്ങിയ കുട്ടിയെ പിങ് പൊലീസ് ആണ് കണ്ടെത്തിയത്. രാത്രിയില്‍ മഴയത്ത് റബര്‍ത്തോട്ടത്തില്‍ ഒളിച്ചിരിക്കുകയായിരുന്നു കുട്ടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

'പെണ്ണായി പെറ്റ പുള്ളെ...'; ഗോപി സുന്ദറിന്റെ സംഗീതം, 'പെരുമാനി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി

ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി; കൊല്ലത്ത് ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു; മകനും ഗുരുതരാവസ്ഥയില്‍

'ഗുഡ് ടച്ചും ബാഡ് ടച്ചും' അറിയാം, എന്നാല്‍ 'വെര്‍ച്വല്‍ ടച്ച്?' പഠിപ്പിക്കണം: ഡല്‍ഹി ഹൈക്കോടതി

ഇനി പ്രവാസികള്‍ക്ക് ഇന്ത്യയില്‍ എളുപ്പത്തില്‍ യുപിഐ ഇടപാട് നടത്താം; പുതിയ സംവിധാനവുമായി ഐസിഐസിഐ ബാങ്ക്