കേരളം

ബീഫ് കഴിച്ചതിന് 24 ആദിവാസി യുവാക്കളെ ഊരുവിലക്കിയെന്ന് ആരോപണം, ചിലർ ആത്മഹത്യയ്ക്ക് ശ്രമിച്ചു

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി; ബീഫ് കഴിച്ചതിന് ആദിവാസി യുവാക്കളെ ഊരുവിലക്കിയതായി ആരോപണം. മറയൂർ പഞ്ചായത്തിലെ മൂന്ന് ആദിവാസി കുടികളിലെ 24 യുവാക്കളെയാണ് ഊരുകൂട്ടത്തിന്റെ തീരുമാനപ്രകാരം വിലക്കിയത്. ഊരുവിലക്കിയതിൽ മനംനൊന്ത് യുവാക്കളിൽ ചിലർ ആത്മഹത്യയ്ക്ക് ശ്രമിച്ചതായും വിവരമുണ്ട്. 

ബീഫ് കഴിക്കാൻ പാടില്ലെന്ന് നിയമം

ആദിവാസികളുടെ ആചാരപ്രകാരം ബീഫ് കഴിക്കാൻ പാടില്ല എന്നുള്ള നിയമം കുടികളിൽ പാരമ്പര്യമായി നിലനിന്നു വരുന്നതാണ്. ഇത് തെറ്റിച്ച് യുവാക്കൾ മറയൂർ ടൗണിലെ ഹോട്ടലുകളിൽ നിന്ന് ബീഫ് കഴിച്ചതായി ആരോപിച്ചാണ് ഊരുവിലക്ക് ഏർപ്പെടുത്തിയത്.  സ്ഥലത്തെ ചില രാഷ്ട്രീയ പ്രവർത്തകർ വഴിയാണ് വിവരം പുറത്തറിഞ്ഞ​ത്. എന്നാൽ ഔദ്യോഗികമായി പരാതി ലഭിച്ചിട്ടില്ലെന്ന് പഞ്ചായത്ത് അധിക‍‍ൃതർ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു