കേരളം

നാട്ടുകാരെ തെരുവ് നായ ഓടിച്ചിട്ടു ആക്രമിച്ചു; സ്ത്രീകളും കുട്ടികളുമടക്കം 20 പേര്‍ക്ക് പരിക്കേറ്റു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തെരുവ് നായയുടെ ആക്രമണത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. കോട്ടാറ്റ്, മൂഞ്ഞേലി, അമ്പലനട പ്രദേശങ്ങളിലാണ് തെരുവ് നായ നാട്ടുകാരേയും യാത്രക്കാരേയും ഓടിച്ചിട്ട് ആക്രമിച്ചത്. തെരുവ് നായയെ പിടികൂടാനായി നായപിടുത്തകാരുടെ നേതൃത്വത്തിലുള്ള ശ്രമം രാത്രിയിലും തുടര്‍ന്നു. 

ബുധനാഴ്ച പകല്‍ 2.30ഓടെ കൊറിയര്‍ സര്‍വീസ് ജീവനക്കാരനായ റിന്റോയെയാണ് നായ ആദ്യം ആക്രമിച്ചത്. തുടര്‍ന്ന് വഴിയില്‍ കണ്ടവരെയെല്ലാം നായ ഓടിച്ചിട്ട് ആക്രമിച്ചു. മൂഞ്ഞേലി പള്ളിയില്‍ ശവസംസ്‌കാരത്തിനെത്തിയ മധ്യവയസ്‌കനും അക്ഷയ കേന്ദ്രത്തിലെത്തിയ യുവാവിനും നായയുടെ അക്രമണമുണ്ടായി. സ്ത്രീകളും കുട്ടികളുമടക്കം 20ല്‍പരം പേര്‍ക്കാണ് ഇതിനകം കടിയേറ്റത്. ആക്രമണത്തിനരയായവര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. 

പൊലീസും ഫയര്‍ഫോഴ്‌സും നായപിടുത്തകാരും സ്ഥലത്തെത്തി നായക്കായി തെരച്ചില്‍ നടത്തുകയും ഒരു നായയെ പിടികൂടുകയും ചെയ്തു. എന്നാല്‍ ആക്രമിച്ച നായയെയല്ല പിടികൂടിയിരിക്കുന്നതെന്ന് ആക്രമണത്തിനിരയായവര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ