കേരളം

ചന്ദ്രികയിലെ സാമ്പത്തിക ക്രമക്കേട്; ഫിനാന്‍സ് ഡയറക്ടര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: മുസ്‌ലിം ലീഗ്  മുഖപത്രം ചന്ദ്രികയിലെ സാമ്പത്തിക ക്രമക്കേട് കേസില്‍ ഫിനാന്‍സ് ഡയറക്ടര്‍ പി എം അബ്ദുള്‍ സമീറിനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് നടക്കാവ് പൊലീസാണ് അറസ്റ്റ് ചെയ്തത്.  ജീവനക്കാരുടെ പി എഫ് വിഹിതം അടയ്ക്കാത്ത കേസിലാണ് അറസ്റ്റ്. മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ സമീറിനെ സ്റ്റേഷന്‍ നടപടി പൂര്‍ത്തിയാക്കി വിട്ടയച്ചു.

2020ല്‍ നടക്കാവ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അബ്ദുള്‍ സമീറിനെ അറസ്റ്റ് ചെയ്തത്.  2017 സപ്തംബര്‍ മുതല്‍ ജീവനക്കാര്‍ വിഹിതം  അടയ്ക്കുന്നുണ്ടെങ്കിലും കമ്പനി ഇത് പിഎഫില്‍ നിക്ഷേപിക്കുന്നില്ലെന്നാണ് പരാതി.

ഇക്കാലയളവില്‍ കമ്പനി വിഹിതവും ചന്ദ്രിക അടച്ചില്ലെന്ന് ജീവനക്കാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് സമീര്‍ നടക്കാവ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണമെന്നും ഇന്ത്യ വിട്ട് പോകരുതെന്നുമുള്ള കര്‍ശന വ്യവസ്ഥയിലാണ് സമീറിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

സ്റ്റേഷനില്‍ ഹാജരായ സമീറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിട്ടയച്ചു. പി എഫ് അടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാത്തതിനാല്‍ വിരമിച്ച ജീവനക്കാര്‍ 14 ദിവസമായി കോഴിക്കോട് ചന്ദ്രിക ഓഫീസിന് മുന്നില്‍ സമരത്തിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി