കേരളം

കെ റെയിലിനെതിരായ നിവേദനത്തില്‍ ശശി തരൂര്‍ ഒപ്പിട്ടില്ല; കോണ്‍ഗ്രസ് എംപിമാരുമായി നാളെ റെയില്‍വെ മന്ത്രിയുടെ കൂടിക്കാഴ്ച

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കെ- റെയില്‍ പദ്ധതിക്കെതിരെ യുഡിഎഫ് എംപിമാര്‍ റെയില്‍വെ മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ശശി തരൂര്‍ ഒപ്പിട്ടില്ല. യുഡിഎഫിന്റെ മറ്റ് പതിനെട്ട് എംപിമാര്‍ മാത്രമാണ് നിവേദനത്തില്‍ ഒപ്പുവച്ചത്. പുതുച്ചേരി എംപിയും നിവേദനത്തില്‍ ഒപ്പിട്ടു. നിവേദനം നല്‍കിയ എംപിമാരുമായി നാളെ റെയില്‍വെ മന്ത്രി കൂടിക്കാഴ്ച നടത്തും.

ശശി തരൂര്‍ ഇടഞ്ഞുനില്‍ക്കുന്നതോടെ കെ റെയിലുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഭിന്നത രൂക്ഷമായിരിക്കുകയാണ്. കെ റെയില്‍ കേരളത്തിന് അനിവാര്യാമാണെന്ന് നിലപാടാണ് ശശി തരൂരിന്റെത്. എന്നാല്‍ മറ്റ് മുഴുവന്‍ കോണ്‍ഗ്രസ് എംപിമാരും നിവേദനത്തില്‍ ഒപ്പിട്ടുണ്ട്. നേരത്തെ റെയില്‍വെ മന്ത്രിയുമായി കോണ്‍ഗ്രസ് എംപിമാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. 

കെ റെയിലുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ നിലപാടാണ് ശശി തരൂര്‍ സ്വീകരിച്ചത്. നിലവില്‍ നിവേദനത്തില്‍ ഒപ്പിട്ട് എംപിമാരുമായി റെയില്‍വെ മന്ത്രിയുടെ ചര്‍ച്ച നാളെ ഉച്ചയ്ക്ക് മൂന്ന് മണിയ്ക്കാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍