കേരളം

കുറുക്കന്‍മൂലയില്‍ ഭീതിയൊഴിയുന്നില്ല; വീണ്ടും കടുവയുടെ കാല്‍പ്പാടുകള്‍, തെരച്ചില്‍ ഊര്‍ജിതം

സമകാലിക മലയാളം ഡെസ്ക്

മാനന്തനവാടി:  വയനാട് കുറുക്കന്‍മൂലയില്‍ കടുവാഭീതി ഒഴിയുന്നില്ല. കടുവയുടേതെന്ന് കരുതുന്ന പുതിയ കാല്‍പ്പാടുകള്‍ കണ്ടെത്തി. കടുവയെ പിടികൂടാനായി സ്ഥാപിച്ച കൂട്ടിന് സമീപമാണ് കാല്‍പ്പാടുകള്‍ കണ്ടെത്തിയത്. വനംവകുപ്പ് സംഘം മേഖലയില്‍ വ്യാപക തെരച്ചില്‍ നടത്തുകയാണ്. 

കടുവയെ തിരയുന്നതിനായി ഇന്നലെ രണ്ട് കുംകി ആനകളെ എത്തിച്ചിരുന്നു. രണ്ടാഴ്ചയോളമായി മാനന്തവാടി നഗരസഭ പരിധിയില്‍പ്പെടുന്ന കുറുക്കന്‍മൂല, പയ്യമ്പള്ളി, പടമല, ചെറൂര്‍ പ്രദേശങ്ങളില്‍ കടുവ ചുറ്റിക്കറങ്ങുകയാണ്. കൂട്ടിലാക്കാനും മയക്കുവെടി വെയ്ക്കാനുമുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ആനകളെ ഇറക്കിയുള്ള തെരച്ചിലിന് ശ്രമിക്കുന്നത്.

നിരവധി വളര്‍ത്തുമൃഗങ്ങളെ ഇതിനോടകം കടുവ കൊന്നു. കടുവയെ പിടികൂടാന്‍ കുറുക്കന്‍മൂലയിലും ചെങ്ങോത്ത് കോളനിക്കു സമീപത്തുമായി 2 കൂടുകള്‍ കൂടി സ്ഥാപിച്ചു. ഇതോടെ ആകെ കൂടുകളുടെ എണ്ണം അഞ്ചായി. കൂട്ടിനുള്ളിലേക്ക് കടുവയെ ആകര്‍ഷിക്കാനായി ജീവനുള്ള ആടിനെ ഇരയായി 5 കൂടുകളിലും കെട്ടിയിട്ടുണ്ട്.

അതേസമയം, മേഖലയിലെ കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ പോകാനായി പൊലീസ് സംരക്ഷണം ഒരുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പാല്‍-പത്ര വിതരണത്തിനും പൊലീസ് സംരക്ഷണം ഒരുക്കും. കടുവയ്ക്ക് വേണ്ടിയുള്ള തെരച്ചലിന് ഡ്രോണുകളും ഉപയോഗിക്കും. രാത്രികാലങ്ങളില്‍ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും പൊലീസ് നിര്‍ദേശം നല്‍കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍