കേരളം

കെഎസ്ആർടിസി ശ​​മ്പ​​ള വി​​ത​​ര​​ണം ഇന്ന് ആ​​രം​​ഭി​​ക്കും; സർവീസ് മുടക്കരുതെന്ന് നിർദേശം 

സമകാലിക മലയാളം ഡെസ്ക്

തി​​രു​​വ​​ന​​ന്ത​​പു​​രം: കെഎസ്ആർടിസിയി​​ലെ ശ​​മ്പ​​ള വി​​ത​​ര​​ണം ഇന്ന് ആ​​രം​​ഭി​​ക്കു​​മെ​​ന്ന് സിഎംഡി ബി​​ജു പ്ര​​ഭാ​​ക​​ർ. ജീവനക്കാർ ജോലി ബഹിഷ്കരിച്ച് സർവീസ് മുടക്കരുതെന്നും നിലവിൽ ഡ്യൂട്ടി ബഹിഷ്കരിക്കുന്ന സംഘടനകൾ അതിൽനിന്ന് പിന്മാറി സർവീസ് നടത്തണമെന്നും സിഎംഡി അഭ്യർഥിച്ചു. 

ക്രി​​സ്മ​​സ് അ​​വ​​ധി ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള​​വ പ​​രി​​​ഗ​​ണി​​ച്ച് തി​​ങ്ക​​ളാ​​ഴ്ച വ​​ള​​രെ​​യ​​ധി​​കം യാ​​ത്ര​​ക്കാ​​ർ കെഎ​​സ്ആ​​ർടിസി​​യെ ആ​​ശ്ര​​യി​​ക്കു​​ന്ന​​തി​​നാ​​ൽ ഇന്ന് ഡ്യൂ​​ട്ടി ബ​​ഹി​​ഷ്ക​​ര​​ണം ന​​ട​​ത്തി​​യാ​​ൽ സാ​​മ്പ​​ത്തി​​ക പ്ര​​തി​​സ​​ന്ധി കൂ​​ടു​​ത​​ൽ രൂ​​ക്ഷ​​മാ​​കു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. വെ​​ള്ളി​​യാ​​ഴ്ച മു​​ത​​ൽ മൂ​​ന്ന് ദി​​വ​​സ​​ങ്ങ​​ളി​​ലാ​​യി ജീ​​വ​​ന​​ക്കാ​​രു​​ടെ ബ​​ഹി​​ഷ്ക​​ര​​ണം കാ​​ര​​ണം പ്ര​​തി​​ദി​​ന വ​​രു​​മാ​​ന​​ത്തി​​ൽ ഏ​​ക​​ദേ​​ശം മൂ​​ന്ന​​ര​​ക്കോ​​ടി രൂ​​പ​​യു​​ടെ ന​​ഷ്​​​ട​​മാ​​ണു​​ണ്ടാ​​യ​​ത്​. 

60 കോടി രൂപയാണ് ശമ്പളം നൽകുന്നതിനായി കെഎസ്ആർടിസി ധനവകുപ്പിനോട് ആവശ്യപ്പെട്ടത്. ധനവകുപ്പ് 30 കോടി നൽകി. ജീവനക്കാരുടെ പിഎഫ് അടയ്ക്കുന്നതിനും മറ്റുമായി കരുതിയിരുന്ന തുകയെടുത്താണു ശമ്പളം നൽകുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു

ബംഗാള്‍ ഗവര്‍ണര്‍ക്കെതിരായ ലൈംഗിക ആരോപണം; 4 രാജ്ഭവന്‍ ജീവനക്കാര്‍ക്ക് നോട്ടീസ്

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''