കേരളം

ക്രിസ്മസ് ആഘോഷത്തിനിടെ അഞ്ചുവാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ചു, വിദ്യാര്‍ഥിനിക്ക് പരിക്ക്; അപകടകരമായ കാറോട്ടത്തില്‍ രണ്ടുപേര്‍ പിടിയില്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വര്‍ക്കല എസ്എന്‍ കോളജിലെ വിദ്യാര്‍ഥി റോഡില്‍ അപകടകരമായ രീതിയില്‍ കാറോടിച്ചു. നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് അതേ കോളജിലെ വിദ്യാര്‍ഥിനിക്ക് പരിക്കേറ്റു. രണ്ടാം വര്‍ഷം ബിരുദ വിദ്യാര്‍ഥിനിയെ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച ശേഷമാണ് കാര്‍ നിന്നത്. സംഭവത്തില്‍ കാറില്‍ ഉണ്ടായിരുന്ന രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം. ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ചാണ് റോഡില്‍ കാറോട്ടം നടത്തിയത്. അപകടത്തിന് മുന്‍പും കോളജിന് മുന്നിലുള്ള റോഡില്‍ നിരവധി വിദ്യാര്‍ഥികള്‍ ആഡംബര വാഹനങ്ങള്‍ അപകടകരമായ രീതിയില്‍ ഓടിച്ചതായി ദൃക്‌സാക്ഷികള്‍ പറയുന്നു.

നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് പരിക്കേറ്റ വിദ്യാര്‍ഥിനിയുടെ പരിക്ക് ഗുരുതരമല്ല. കാര്‍ ഇടിച്ചുതെറിപ്പിച്ച നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്കും നാലു ബൈക്കുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍ക്ക് അടക്കം നിസാര പരിക്കേറ്റിട്ടുണ്ട്. പൊലീസിന് പുറമേ മോട്ടോര്‍ വാഹന വകുപ്പും കാറില്‍ ഉണ്ടായിരുന്ന വിദ്യാര്‍ഥികള്‍ക്ക് എതിരെ കേസെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു,യുവാവ് മരിച്ചു

ഹരികുമാറിന്റെ ശ്രദ്ധേയമായ സിനിമകള്‍

ആമ്പല്‍പ്പൂവ് മുതല്‍ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ വരെ; മലയാളികള്‍ ഹൃദയത്തിലേറ്റിയ ഹരികുമാര്‍ ചിത്രങ്ങള്‍