കേരളം

സ്‌കൂളില്‍ പോയ വിദ്യാര്‍ഥിനിയെ കാണാതായി; മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: കാണാതായ സ്കൂള്‍ വിദ്യാര്‍ഥിനിയെ പെരിയാറില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അടുവാതുരുത്ത് ആലുങ്കപറമ്പില്‍ രാജേഷിന്റെ മകള്‍ നന്ദനയാണ് മരിച്ചത്. കോട്ടപ്പുറം കെഇഎംഎച്ച് സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയാണ്. 

ആലുവ യുസി കോളജിന് സമീപം തടിക്ക കടവിന് സമീപത്ത് വച്ച് ഇന്നലെയാണ്  വിദ്യാര്‍ഥിനിയെ കാണാതായത്.  ഫയര്‍ഫോഴ്സും, പൊലീസും, നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് തടിക്ക കടവിന് സമീപം പെരിയാറില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. 

ഇന്നലെ സ്കൂളില്‍ പോയ നന്ദനയെ മൂന്ന് മണിയോടെയാണ് കാണാതായത്. കുട്ടിയുടെ സ്കൂള്‍ ബാഗ് പെരിയാര്‍ തീരത്ത് നിന്ന് കണ്ടെത്തിയിരുന്നു. സമീപത്തെ സിസി ടിവി ദൃശ്യങ്ങളിലും കുട്ടി പെരിയാര്‍ തീരത്തേക്ക് പോകുന്നത് കണ്ടെത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ