കേരളം

ഷാന്‍ വധക്കേസ്: ആയുധങ്ങള്‍ കണ്ടെത്തി, വാളുകള്‍ പുല്ലന്‍കുളത്ത് ഒളിപ്പിച്ചനിലയില്‍ 

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: എസ്ഡിപിഐ നേതാവ് ഷാനിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി. ചേര്‍ത്തല സൗത്ത് പഞ്ചായത്തില്‍ പുല്ലന്‍കുളത്ത് നിന്നാണ് അഞ്ചു വാളുകള്‍ കണ്ടെത്തിയത്. കേസില്‍ പിടിയിലായ അഭിമന്യുവുമായി തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് വാളുകള്‍ കണ്ടെത്തിയത്. 

ഒരാഴ്ച മുന്‍പ് ആലപ്പുഴ മണ്ണഞ്ചേരിയില്‍ വെച്ചാണ് ഷാന്‍ ആക്രമിക്കപ്പെട്ടത്. പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ കണിച്ചുകുളങ്ങരയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ഇവിടെ നിന്ന് ആംബുലന്‍സില്‍ പ്രതികള്‍ രക്ഷപ്പെടുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. ആംബുലന്‍സില്‍ പോകുന്നതിനിടെ വാളുകള്‍ ആളൊഴിഞ്ഞ സ്ഥലത്ത് ഒളിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് വിലയിരുത്തല്‍. കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സ്ഥലത്ത് നിന്ന് രണ്ടുകിലോമീറ്റര്‍ അകലെയാണ് പുല്ലന്‍കുളം. 

അതിനിടെ കേസില്‍ പിടിയിലായ അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെയാണ് കേസില്‍ നേരിട്ട് പങ്കുള്ള അഞ്ച് പേരെ പൊലീസ് പിടികൂടിയത്. അതുല്‍, ജിഷ്ണു, അഭിമന്യു, സനന്ദ്, വിഷ്ണു എന്നിവരാണ് പിടിയിലായത്. ഇതാദ്യമായാണ് കൊലപാതകവുമായി നേരിട്ട് പങ്കുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഇവര്‍ അഞ്ചുപേരും ആര്‍എസ്എസ് പ്രവര്‍ത്തകരാണ് എന്നാണ് പൊലീസ് നല്‍കുന്ന സൂചന. 

കേസില്‍ ഇതുവരെ 13 പ്രതികളാണ് അറസ്റ്റിലായതെന്ന് എഡിജിപി വിജയ് സാഖറെ വ്യക്തമാക്കി. കൊലപാതകത്തിലെ ഉന്നതതല ഗൂഢാലോചന പുറത്തുകൊണ്ടുവരുമെന്ന് എഡിജിപി വിജയ് സാഖറെ അറിയിച്ചു. മറ്റു പ്രതികളെ ഉടന്‍ പിടികൂടാമെന്ന പൂര്‍ണ്ണ ആത്മവിശ്വാസത്തിലാണ് അന്വേഷണ സംഘം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

നടി കനകലത അന്തരിച്ചു

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍