കേരളം

കൂടുതല്‍ മദ്യം വിറ്റത് തിരുവനന്തപുരത്ത്, രണ്ടാമത് ചാലക്കുടി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്മസ് തലേന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ വിറ്റത് 65 കോടിയുടെ മദ്യം. കഴിഞ്ഞ വര്‍ഷം ഇതേദിവസം വിറ്റത് 55 കോടിയുടെ മദ്യമാണ്. പത്തു കോടിയുടെ അധിക വില്‍പ്പനയാണ് ഇത്തവണയുണ്ടായത്. 

തിരുവനന്തപുരം പവര്‍ഹൗസ് റോഡിലുള്ള ഷോപ്പിലാണ് കൂടുതല്‍ മദ്യം വിറ്റത്. 73.53 ലക്ഷം രൂപയുടെ വില്‍പ്പന ഈ ഷോപ്പില്‍ നടന്നു. രണ്ടാം സ്ഥാനത്ത് ചാലക്കുടിയിലെ ഷോപ്പാണ്-70.72 ലക്ഷം. മൂന്നാം സ്ഥാനത്ത് ഇരിഞ്ഞാലക്കുട-63.60 ലക്ഷം രൂപ.

265 മദ്യഷോപ്പുകളാണ് ബിവറേജസ് കോര്‍പറേഷനുള്ളത്. കണ്‍സ്യൂമര്‍ഫെഡ് ഷോപ്പുകള്‍ വഴി വിറ്റ മദ്യത്തിന്റെ കണക്കുകള്‍ ലഭ്യമായിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം