കേരളം

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 31 മുതല്‍

സമകാലിക മലയാളം ഡെസ്ക്


കാസര്‍കോട്: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷകള്‍ മാര്‍ച്ച് 31 ന് ആരംഭിക്കും. ഏപ്രില്‍ 29 വരെയാണ് പരീക്ഷകള്‍ നടക്കുക. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് പരീക്ഷാതീയതികള്‍ പ്രഖ്യാപിച്ചത്.

പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെ നടക്കും. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷകള്‍ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെ നടക്കുമെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. 

എസ്എസ്എല്‍സി പരീക്ഷയുടെ മോഡല്‍ എക്‌സാം മാര്‍ച്ച് 21 മുതല്‍ 25 വരെ നടക്കും. ഹയര്‍സെക്കന്‍ഡറി മോഡല്‍ എക്‌സാം മാര്‍ച്ച് 16 മുതല്‍ 21 വരെ നടക്കും. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന്റേത് മാര്‍ച്ച് 16 മുതല്‍ 21 വരെ നടക്കും. 

പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച് 10 മുതല്‍ 19 വരെ നടക്കും. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 15 വരെ നടക്കും. വിഎച്ച്എസ് സി പ്രാക്ടിക്കല്‍ ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 15 വരെ നടക്കും. 

വിശദമായ ടൈംടേബിള്‍ തിരുവനന്തപുരത്ത് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പുറത്തിറക്കുമെന്നും മന്ത്രി കാസര്‍കോട് പറഞ്ഞു. കുട്ടികളുടെ എണ്ണം, ഫോക്കസ് ഏരിയ തുടങ്ങിയവ വിശദമായ ടൈംടേബിളിനൊപ്പം ഉണ്ടാകും.

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം സംബന്ധിച്ച് വിദ്യാഭ്യാസവകുപ്പോ, സര്‍ക്കാരോ പ്രത്യേക ഉത്തരവുകള്‍ ഒന്നും പുറപ്പെടുവിച്ചിട്ടില്ല. ഇത്തരത്തില്‍ ഒന്നും എല്‍ഡിഎഫ് പ്രകടനപത്രികയില്‍ പറഞ്ഞിട്ടില്ലെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്