കേരളം

ധനകാര്യ മന്ത്രിയുടെ ഇടപെടൽ; സിഎസ്ബി ബാങ്ക് സമരം മാറ്റിവച്ചു

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: ഡിസംബർ 30, 31, ജനുവരി 1 തീയതികളിൽ നടത്താനിരുന്ന സിഎസ്ബി ബാങ്ക് പണിമുടക്ക് നീട്ടിവച്ചു. ധനകാര്യ മന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് സമരം നീട്ടാൻ തീരുമാനിച്ചത്. 

ബാങ്കിന്റെ എച്ച്ആർ മേധാവി ടി ജയശങ്കർ സംഘടനകളെ ചർച്ചക്ക് വിളിച്ചു. വിവിധ യൂണിയനുകളെ പ്രതിനിധീകരിച്ച് കെജെ ലതീഷ് കുമാർ, ജെറിൻ കെ ജോൺ, ജോസഫ് കുരിയാക്കോസ്, ബാബു മൊയ്ലൻ ചർച്ചയിൽ പങ്കെടുത്തു. ധനകാര്യ മന്ത്രി ഇടപെട്ടതിന്റെ പശ്ചാത്തലത്തിൽ തുടർ ചർച്ചകൾ നടക്കുമെന്നും സംഘടനകൾ നിർദ്ദിഷ്ട പണിമുടക്ക് മാറ്റിവെയ്ക്കണമെന്നും ബാങ്ക് അധികാരികൾ ആവശ്യപ്പെട്ടു. 

ബാങ്ക് യൂണിയനുകൾ അടിയന്തര യോഗം ചേർന്ന് സാഹചര്യം വിലയിരുത്തി. സംസ്ഥാന സർക്കാരും അസി. ലേബർ കമ്മീഷണറും ഇടപെട്ട് ഒത്തുതീർപ്പിനു അവസരമൊരുക്കിയതിനെ തുടർന്ന് പണിമുടക്ക് മാറ്റിവെയ്ക്കാൻ യൂണിയനുകൾ തീരുമാനിക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി