കേരളം

ദേവാലയങ്ങളിലും നിയന്ത്രണം; രാത്രി പത്തിന് ശേഷം ചടങ്ങുകള്‍ അനുവദിക്കില്ല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ദേവാലയങ്ങളിലും രാത്രികാല നിയന്ത്രണം. ഒമൈക്രോണ്‍ വ്യാപനം തടയുന്നത് ലക്ഷ്യമിട്ട് വ്യാഴാഴ്ച മുതല്‍ നൈറ്റ് കര്‍ഫ്യു നടപ്പിലാക്കുന്ന സാഹചര്യത്തിലാണ് ദേവാലയങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ദേവാലയങ്ങളില്‍ പുതുവര്‍ഷവുമായി ബന്ധപ്പെട്ട് നടക്കുന്ന ചടങ്ങുകള്‍ക്കാണ് നിയന്ത്രണം. രാത്രി പത്തിന് ശേഷം ചടങ്ങുകള്‍ക്ക് അനുമതിയില്ല. 

സെക്കന്‍ഡ് ഷോ ഇല്ല

രാത്രികാല നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്ന വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെയുള്ള ദിവസങ്ങളില്‍  തിയറ്ററുകളില്‍ സെക്കന്‍ഡ് ഷോ ഉണ്ടാവില്ല. രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ചു വരെയാണ് കര്‍ഫ്യു. കടകള്‍ 10 മണിയ്ക്ക് അടയ്ക്കണം. ആള്‍ക്കൂട്ടവും അനാവശ്യ യാത്രയും അനുവദിക്കില്ല. പൊലീസിന്റെ പരിശോധന കര്‍ശനമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പൊലീസ് പരിശോധന കര്‍ശനമാക്കും

ആള്‍ക്കൂട്ടം ചേര്‍ന്നുള്ള പുതുവല്‍സരാഘോഷങ്ങള്‍ തടയുക ലക്ഷ്യമിട്ടാണ് തീരുമാനം. നിയന്ത്രണം നീട്ടണമോ എന്നതില്‍ പിന്നീട് തീരുമാനമെടുക്കും. മാസ്‌ക് അടക്കമുള്ള കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഒമൈക്രോണ്‍ വ്യാപനം കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. കര്‍ണാടക അടക്കമുള്ള സംസ്ഥാനങ്ങള്‍ രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''