കേരളം

ഇ എന്‍ മോഹന്‍ദാസ് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി; ജില്ലാ കമ്മിറ്റിയില്‍ എട്ടു പുതുമുഖങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം : സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി ഇ എന്‍ മോഹന്‍ദാസ് തുടരും. സെക്രട്ടറി പദത്തില്‍ മോഹന്‍ദാസിന് രണ്ടാമൂഴമാണ്. വിദ്യാര്‍ഥി, യുവജന പ്രസ്ഥാനങ്ങളിലൂടെ പൊതുരംഗത്ത് സജീവമായ ഇ എന്‍ മോഹന്‍ദാസ് 2018ല്‍ പെരിന്തല്‍മണ്ണ ജില്ലാ സമ്മേളനത്തിലാണ് ആദ്യമായി ജില്ലാ സെക്രട്ടറിയായത്. 

തിരൂരില്‍ ചേര്‍ന്ന സമ്മേളനം 38 അംഗ ജില്ലാ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റിയില്‍ എട്ടുപുതുമുഖങ്ങളെ ഉള്‍പ്പെടുത്തി. പുതുതായി ഡിവൈഎഫ്‌ഐ നേതാക്കളായ മുബഷീര്‍, ശ്യാമപ്രസാദ് തുടങ്ങിയവര്‍ ജില്ലാ കമ്മിറ്റിയില്‍ ഇടംപിടിച്ചു.

ജില്ലാ കമ്മിറ്റിയില്‍ എട്ടു പുതുമുഖങ്ങള്‍

ഇവരെ കൂടാതെ, ഇ കെ ആയിഷ, ഇ സിന്ധു, എംപി അലവി, എ മജ്‌നു, ടി രവീന്ദ്രന്‍, ടി സത്യന്‍ എന്നിവരാണ് ജില്ലാ കമ്മിറ്റിയില്‍ ഇടംനേടിയ പുതുമുഖങ്ങള്‍. പാര്‍ട്ടി അച്ചടക്ക നടപടിയെടുത്ത വി ശശികുമാര്‍, പെരിന്തല്‍മണ്ണയിലെ സി ദിവാകരനും ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി.

തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് ഇരുവര്‍ക്കുമെതിരെ അച്ചടക്ക നടപടിയെടുത്തിരുന്നു. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായിരുന്ന ഇവരെ ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു. ഇരുവരെയും വീണ്ടും ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍