കേരളം

നിയമസഭ തെരഞ്ഞെടുപ്പ്: കേരളത്തിന്റെ ചുമതല കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്ക് നല്‍കി ബിജെപി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്ക് ബിജെപിയുടെ കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് ചുമതല. കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമറിന് അസമിലും ജി കിഷന്‍ റെഡ്ഡിയ്ക്ക് തമിഴ്‌നാട്ടിലും ചുമതല നല്‍കി. അര്‍ജുന്‍ റാം മേഘ്‌വാളിനാണ് പുതുച്ചേരിയുടെ ചുമതല. 

ഉടനെ തന്നെ പ്രഹ്ലാദ് ജോഷി കേരളം സന്ദര്‍ശിക്കും. സംസ്ഥാനത്തെ 40 മണ്ഡലങ്ങളില്‍ ശക്തമായ പോരാട്ടത്തിനും ബാക്കി 100 മണ്ഡലങ്ങളില്‍ വോട്ട് ഇരട്ടിയാക്കുന്നതിനും ആര്‍എസ്എസ് ബിജെപിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പൂര്‍ണ സഹായം ആര്‍എസ്എസ് നല്‍കും. ബൂത്ത് തലംമുതല്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ആര്‍എസ്എസ് മേല്‍നോട്ടമുണ്ടാകും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ