കേരളം

ഏപ്രിലിലും റേഷൻ കടവഴി സൗജന്യ ഭക്ഷ്യക്കിറ്റ്, ആയിരം രൂപയുടെ പത്തിനം സാധനങ്ങൾ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; ഏപ്രിലിൽ റേഷൻകടകൾ വഴി സൗജന്യ ഉത്സവ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യാൻ സർക്കാർ. ആയിരം രൂപയോളം മൂല്യമുള്ള പത്തിനം സാധനങ്ങൾ കിറ്റിൽ ഉൾപ്പെടുത്താനാണ് ആലോചിക്കുന്നത്. ഏതൊക്കെ സാധനങ്ങൾ എത്ര അളവിൽ ഉൾപ്പെടുത്താനാകുമെന്ന് അറിയിക്കാൻ സപ്ലൈകോയോട് ഭക്ഷ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. 

ഏപ്രിലിൽ സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് നടക്കാനിരിക്കുകയാണ്. ഏപ്രിൽ വരെ എല്ലാ മാസവും സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം തുടരാൻ നേരത്തെ സർക്കാർ തീരുമാനിച്ചിരുന്നു. ഡിസംബറിൽ ക്രിസ്തുമസ് സ്പെഷ്യലായിട്ടാണ് കിറ്റ്. 

ഏപ്രിൽ നാലിനാണ് ഈസ്റ്ററും 14 ന് വിഷുവുമാണ്. കൂടാതെ അടുത്ത ദിവസം റംസാൻ വൃതവും ആരംഭിക്കും. അതുകൊണ്ടാണ് പൊതുവായി ഉത്സവക്കിറ്റ് നൽകുന്നത്. ഈസ്റ്ററിന് മുൻപ് എല്ലാവർക്കും കിറ്റ് എത്തിക്കുവാൻ കഴിഞ്ഞില്ലെങ്കിലും വിഷുവിനു മുൻപ് പരമാവധി കാർഡുടുമകൾക്ക് വിതരണം ചെയ്യാനാണ് തീരുമാനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍