കേരളം

വീണ്ടും മലയാളിക്ക് 'ലോട്ടറി', അബുദാബി ബി​ഗ് ടിക്കറ്റിന്റെ 30 കോടി കാസർകോടുകാരിക്ക്

സമകാലിക മലയാളം ഡെസ്ക്

അബുദാബി; ​ഗൾഫിൽ നിന്ന് ഭാ​ഗ്യം വാരി മറ്റൊരു മലയാളി കൂടി. കാസർകോട് സ്വദേശിനിക്കാണ് അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ ഒന്നാം സമ്മാനമായ 15 ദശലക്ഷം ദിർഹം (30 കോടിയോളം രൂപ) ലഭിച്ചത്. തൃക്കരിപ്പൂർ വടക്കേ കൊവ്വൽ സ്വദേശി തസ്‌ലീന പുതിയപുരയിലിനെയാണ് ഭാഗ്യം തുണച്ചത്. 

ജനുവരി 26-ന് ഓൺലൈനായെടുത്ത 291310 നമ്പർ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. അവിശ്വസനീയമാണിതെന്നാണ് ബിഗ് ടിക്കറ്റ് പ്രതിനിധികളുടെ ആദ്യ ഫോൺകോളിന് തസ്‌ലീനയുടെ മറുപടി. ഭർത്താവിനും മൂന്ന് മക്കൾക്കുമൊപ്പം ഖത്തറിലെ ദോഹയിൽ താമസിക്കുകയാണ് ഇവർ. പ്രമുഖ ഹോട്ടൽ ശൃംഖലയായ എംആർഎയുടെ ഉടമകളിലൊരാളായ അബ്ദുൽ ഖദ്ദാഫാണ് ഭർത്താവ്. തമിഴ് സിനിമാതാരം ആര്യയുടെ  സഹോദരി കൂടിയാണ് തസ്‌ലീന. 

ഇത്തവണ ബിഗ് ടിക്കറ്റിന്റെ മുഴുവൻ നറുക്കും ലഭിച്ചത് ഇന്ത്യക്കാർക്കാണ്. ഇവരിൽ ഭൂരിഭാഗവും മലയാളികളും. രണ്ടാം നറുക്കായ മൂന്നരലക്ഷം ദിർഹത്തിന് (69.5 ലക്ഷം രൂപ) ദുബായിൽ ജോലി ചെയ്യുന്ന പ്രേം മോഹൻ അർഹനായി. മൂന്നാം നറുക്കായ ഒരു ലക്ഷം ദിർഹത്തിന് (19 ലക്ഷത്തോളം രൂപ) അലി അസ്‌കറും നാലാം നറുക്കായ 80,000 ദിർഹത്തിന് (15 ലക്ഷത്തോളം രൂപ) നിധിൻ പ്രകാശും സ്വന്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ