കേരളം

കീരിയെ പിടിച്ചു, കറി റെഡിയാകുന്നതിന് മുൻപ് ആള് അകത്തായി

സമകാലിക മലയാളം ഡെസ്ക്

കോട്ടയം; കീരിയെ പിടിച്ച് കറിവയ്ക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. വൈക്കം ഉദയനാപുരം മൂലയിൽ നവീൻ ജോയി(48) ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം വൈക്കത്ത്  വൈകുന്നേരം ആറോടെയായിരുന്നു സംഭവം. നവീൻ കീരിയെ പിടിച്ച് കറിവെക്കാൻ ശ്രമിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് വനംവകുപ്പ് വീട്ടിൽ പരിശോധനക്ക് എത്തുകയായിരുന്നു. 

എരുമേലി ഫോറസ്റ്റ് ഡിവിഷനിൽ നിന്നും പ്രത്യേക സംഘമാണ് പരിശോധനക്കെത്തിയത്. തുടർന്ന് വീട്ടിൽ നിന്ന് കീരിയെ കണ്ടെടുത്തു.  ഇയാൾ കീരിയെ കറിവയ്ക്കാൻ ശ്രമിക്കുകയായിരുന്നു എന്ന് സെക്ഷൻ ഫോറസ്റ്റ് ഓഫിസർ കെ.എസ്.ജയപ്രകാശ് പറഞ്ഞു. കീരിയുടെ സാംപിൾ വിദഗ്ധ പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചതായും അദ്ദേഹം പറഞ്ഞു.

വന്യജീവിസംരക്ഷണ നിയമപ്രകാരമാണ് നവീൻ അറസ്റ്റിലാവുന്നത്. കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം