കേരളം

കേരളത്തില്‍ കോവിഡ് രൂക്ഷമാകാന്‍ കാരണം പരിശോധനയിലെ കുറവെന്ന് കേന്ദ്രസംഘം; വാക്‌സിനേഷന്‍ തോത് വര്‍ധിപ്പിക്കാന്‍ നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ വാക്‌സിനേഷന്‍ തോത് വര്‍ധിപ്പിക്കണമെന്ന് കേന്ദ്രം സര്‍ക്കാരിന്റെ നിര്‍ദേശം. കേന്ദ്രത്തിന്റെ വാക്‌സിനേഷന്‍ അവലോകനത്തിലാണ് ആവശ്യം. 12 സംസ്ഥാനങ്ങള്‍ മുന്‍ഗണന പട്ടികയുടെ 60 ശതമാനം പേര്‍ക്ക് വാക്സിന്‍ നല്‍കിയതായും കേന്ദ്രം അറിയിച്ചു.

കേരളത്തിലെ കോവിഡ് വ്യാപനം രൂക്ഷമാകാന്‍ കാരണം പരിശോധനകളില്‍ വരുത്തിയ കുറവെന്നാണ് കേന്ദ്ര സംഘത്തിന്റെ വിലയിരുത്തല്‍. പരിശോധനകളുടെ എണ്ണം പരമാവധി കൂട്ടാന്‍ സംഘം നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

ടെസ്റ്റ് പൊസിറ്റിവിറ്റി ഉയരുന്നതിലും സംഘം വിശദീകരണം തേടിയിട്ടുണ്ട്. സമ്പര്‍ക്ക രോഗികളെ കണ്ടെത്തുന്നതിലും നിരീക്ഷണത്തില്‍ ആക്കുന്നതിലും കൂടുതല്‍ ജാഗ്രത വേണമെന്ന് കേന്ദ്ര സംഘം നിര്‍ദേശം നല്‍കി. ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ സംഘം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്

കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍