കേരളം

നാട്ടുകാരെ പറ്റിക്കുക എന്ന സ്ഥിരം പരിപാടി; യുഡിഎഫ് ശബരിമല കരട് നിയമം എങ്ങനെ നിര്‍മ്മിക്കും?; വിജയരാഘവന്‍

സമകാലിക മലയാളം ഡെസ്ക്



തിരുവനന്തപുരം: അധികാരത്തിലെത്തിയാല്‍ ശബരിമല ആചാര സംരക്ഷണത്തിന് കരട് നിയമം തയ്യാറാണെന്ന യുഡിഎഫ് പ്രഖ്യാപനത്തിന് എതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. കോണ്‍ഗ്രസിന് ഭരണഘടനാപരമായ കാര്യങ്ങളെക്കുറിച്ചുള്ള അവ്യക്തതയാകാം ഒരുപക്ഷേ ഇത്തരമൊരു സമീപനം സ്വീകരിക്കാന്‍ പ്രേരിപ്പിച്ചത് എന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

ശബരിമലവിഷയം സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന്റെ പരിഗണനയിലാണ്. ഏത് നിയമം അനുസരിച്ചാണ് കോണ്‍ഗ്രസ് നിയമമുണ്ടാക്കാന്‍ പോകുന്നത്? ഒന്നാമത് അവര്‍ അധികാരത്തില്‍ ഇല്ല. ഇനിയിപ്പോ അധികാരത്തില്‍ വരുമെന്ന് വിചാരിച്ചാണെങ്കില്‍ വരാനും പോകുന്നില്ല. സുപ്രീംകോടതിയുടെ വിശാല ബെഞ്ച് പരിഗണിച്ചിരിക്കുന്ന വിഷയത്തില്‍ നിയമം നിര്‍മ്മിക്കാനാവില്ല. കോടതി തീരുമാനിച്ചാല്‍ അതിനനുസരിച്ച് പ്രവര്‍ത്തിക്കും. അതാണ് നിയമവാഴ്ചയെന്നത്. അതനുസരിച്ച് പ്രവര്‍ത്തിക്കും എന്നതാണ് ഇടതുപക്ഷ നിലപാട്.- അദ്ദേഹം പറഞ്ഞു. 

ഇവിടെ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുമെന്നാണ് യുഡിഎഫ് പറയുന്നത്. കോടതിയുടെ തീരുമാനത്തിന് മുകളില്‍ അത്തരമൊരു നിയം നിര്‍മ്മിക്കാനാവില്ല എന്ന വസ്തുത മറച്ചുവച്ച് നാട്ടുകാരെ പറ്റിക്കുക എന്ന സ്ഥിരം കാര്യപരിപാടിയുടെ ഭാഗമാണ് ഇത്. നാട്ടുകാരെ പറ്റിച്ച് ഉപജീവനം കഴിക്കുന്ന നേതൃത്വമാണ് കോണ്‍ഗ്രസിനുള്ളത് എന്ന് വ്യക്തമാക്കുന്നതാണ് ഇത്. 

കോടതി വിധി അനുസരിച്ചേ സര്‍ക്കാരിന് പെരുമാറാന്‍ പറ്റുള്ളു. സിപിഎമ്മിന് ഇക്കാര്യത്തില്‍ സുവ്യക്തമായ നിലപാടാണ്. തട്ടിപ്പുകള്‍ ജനങ്ങള്‍ തിരിച്ചറിയും എന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി