കേരളം

മന്ത്രവാദിയെന്ന് പറഞ്ഞ് സ്ത്രീകളുമായി അടുക്കും, ചികിത്സക്ക് വിളിച്ചുവരുത്തി പീഡനവും തട്ടിപ്പും; നാൽപ്പതിൽ അധികം കേസ്; അറസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്; മന്ത്രവാദിയാണെന്നും പരിചയം സ്ഥാപിച്ച് സ്ത്രീകളെ പീഡിപ്പിക്കുകയും സ്വർണവും പണവും തട്ടിയെടുക്കുകയും ചെയ്യുന്നയാൾ പിടിയിൽ. മലപ്പുറം പുത്തൂർ പുതുപ്പള്ളി പാലക്കവളപ്പിൽ ശിഹാബുദ്ദീനെ (37) ആണ് അറസ്റ്റിലായത്. ഇയാളുടെ പേരിൽ 40 ൽ അധികം കേസുകളാണ് വിവിധ ജില്ലകളിലായിട്ടുള്ളത്. 

മന്ത്രവാദവും മറ്റും നടത്തുന്ന ഉസ്താദാണെന്ന് പറഞ്ഞാവും ഇയാൾ സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കുന്നത്. തുടർന്ന് ചികിത്സക്കെന്നും മറ്റും പറഞ്ഞ് സ്വര്‍ണവും പണവും കൈക്കലാക്കലും ചിലരെ ബലാത്സം​ഗത്തിന് ഇരയാക്കി ഭീഷണിപ്പെടുത്തുകയുമാണ് ഇയാൾ ചെയ്യാറുള്ളത്. മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിൽ മാതാവിനോട് സൗഹൃദം പുലർത്തിയ ശേഷം അവരുടെ മകളെ മന്ത്രവാദ ചികിത്സ ചെയ്യാനാണെന്നു പറഞ്ഞു പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. ‌

മൂന്നാഴ്ചയായി ഒളിവില്‍ കഴിഞ്ഞ പ്രതി മടവൂര്‍ സി എം മഖാം പരിസരത്തുവച്ചാണ് അറസ്റ്റിലായത്. 14 ഓളം സിം കാര്‍ഡുകളുകള്‍ ഉപയോഗിക്കുന്ന ഇയാള്‍ വിവിധ സംസ്ഥാനങ്ങളിലും ജില്ലകളിലുമായി നിരന്തരം യാത്രയിലായിരിക്കും. കോഴിക്കോട്, മലപ്പുറം, പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകളിലായി നാല്‍പതിലധികം കേസുകളിലെ പ്രതിയാണ് ശിഹാബുദ്ദീനെന്ന് പൊലീസ് അറിയിച്ചു. ഒട്ടേറെ സ്ത്രീകളുടെ പരാതി ലഭിച്ചതോടെ നോർത്ത് എസി കെ.അഷറഫിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് ശിഹാബുദ്ദീനെ പിടികൂടിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്

കുട്ടികളുടെ സ്വകാര്യത; കുവൈറ്റില്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്, ലംഘിച്ചാല്‍ കര്‍ശന ശിക്ഷ

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു