കേരളം

ഇത്തവണ തൃശൂര്‍ പൂരം നടക്കും?; കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കും ; അന്തിമ തീരുമാനം അടുത്തമാസം

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍ : തൃശൂര്‍ പൂരം നടത്താന്‍ ധാരണ. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പൂരം നടത്താനാണ് മന്ത്രി വി എസ് സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ ധാരണയായത്. പൂരം നടത്തിപ്പ് സംബന്ധിച്ച് നടപടികള്‍ക്കായി ദേവസ്വം ഭാരവാഹികളെ ഉള്‍പ്പെടുത്തി സമിതി രൂപീകരിച്ചു.

എല്ലാ ചടങ്ങുകളോടെയും പൂരം നടത്താനാണ് നിലവിലെ ആലോചന. പൂര പ്രദര്‍ശനങ്ങളും ഉണ്ടാകും. കോവിഡ് കൂടുന്ന സാഹചര്യമുണ്ടെങ്കില്‍ പരിപാടിയില്‍ മാറ്റം വരുത്തും. അന്തിമ തീരുമാനം അടുത്ത മാസം ഉണ്ടാകും. 

കോവിഡ് രോഗവ്യാപനം പരിഗണിച്ച് കഴിഞ്ഞ തവണ തൃശൂര്‍ പൂരം താന്ത്രിക ചടങ്ങുകള്‍ മാത്രമായാണ് നടത്തിയത്. ഒരാനപ്പുറത്തെങ്കിലും പൂരം നടത്താന്‍ അനുവദിക്കണമെന്ന് ദേവസ്വങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത