കേരളം

കാപ്പനെ തുറന്ന മനസ്സോടെ സ്വീകരിക്കും; പി സി ജോര്‍ജിന്റെ കാര്യത്തില്‍ ആലോചിച്ച് തീരുമാനം: മുല്ലപ്പള്ളി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എന്‍സിപിഎയും മാണി സി കാപ്പനെയും വീണ്ടും മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കാപ്പന്‍ വന്നാല്‍ തുറന്ന മനസ്സോടെ സ്വീകരിക്കും. കോണ്‍ഗ്രസിലേക്ക് വന്നാല്‍ നന്നെന്നും അദ്ദേഹം പറഞ്ഞു. 

എന്നാല്‍ പിസി ജോര്‍ജിന്റെ കാര്യത്തില്‍ മുന്നണിയിലെ ഘടകകക്ഷികളുടെ അഭിപ്രായം മാനിച്ച് മാത്രമേ തീരുമാനം പറയാന്‍ സാധിക്കുള്ളുവെന്നും അദ്ദേഹം പറഞ്ഞു. 

മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന തരത്തില്‍ ഒന്നും ചെയ്യില്ല. പി സി ജോര്‍ജ് സുഹൃത്താണ്. എന്നാല്‍ ദൂതന്‍ വഴിയോ നേരിട്ടോ താനുമായി അദ്ദേഹം ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

നേതാക്കളുടെ മക്കള്‍ എന്നത് സ്ഥാനാര്‍ത്ഥിയാകുന്നതിന് തടസ്സമല്ലെന്നും കഴിവുള്ളവര്‍ക്ക് സ്ഥാനാര്‍ത്ഥിയാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തദ്ദേശ തെരഞ്ഞെടുപ്പില്‍ യുവാക്കളെ മത്സരിപ്പിക്കാതിരുന്നത് വലിയ തെറ്റാണ്. ഇത്തവണ ആതെറ്റ് തിരുത്തും. യുവാക്കള്‍ ഉള്‍പ്പെടുന്നതാകും ഇത്തവണത്തെ പട്ടികയെന്നും അദ്ദേഹം വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍