കേരളം

ശബരിമലയില്‍ പ്രതിദിന ദര്‍ശനം 5000 പേര്‍ക്ക് മാത്രം ; 15,000 ഭക്തരെ പ്രവേശിപ്പിക്കണമെന്ന  ബോര്‍ഡിന്റെ ആവശ്യം  തള്ളി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കുംഭമാസ പൂജയ്ക്ക് ശബരിമലയില്‍ പ്രതിദിന ദര്‍ശനം 5000 പേര്‍ക്ക് മാത്രമെന്ന് സര്‍ക്കാര്‍. കോവിഡ് രോഗവ്യാപനം കണക്കിലെടുത്താണ് ദര്‍ശനത്തിനുള്ള ഭക്തരുടെ എണ്ണം പരിമിതപ്പെടുത്തിയത് 

ശബരിമലയില്‍ ദര്‍ശനത്തിനായി പ്രതിദിനം 15,000 പേരെ പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കണമെന്നായിരുന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് സര്‍ക്കാരിന് കത്തു നല്‍കിയിരുന്നു. 

കോവിഡ് സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി തീരുമാനമെടുക്കാന്‍ ദേവസ്വം വകുപ്പ് ആരോഗ്യവകുപ്പിനെ ചുമതലപ്പെടുത്തുകയായിരുന്നു. മാസപൂജയ്ക്ക് 5000 പേരെ അനുവദിക്കാമെന്നാണ് ഹൈക്കോടതി നേരത്തെ അനുവാദം നല്‍കിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത