കേരളം

എല്ലാവര്‍ക്കും ജോലി നല്‍കല്‍ പ്രായോഗികമല്ല ; സമരത്തെ ഇളക്കിവിടുന്നതെന്ന് തോമസ് ഐസക്ക് ; മോദിക്കും ഐസക്കിനും ഒരേ സ്വരമെന്ന് ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സെക്രട്ടേറിയറ്റിന് മുന്നില്‍ ഉദ്യോഗാര്‍ത്ഥികള്‍ നടത്തുന്ന സമരത്തെ വിമര്‍ശിച്ച് ധനമന്ത്രി ഡോ. തോമസ് ഐസക്ക്. സെക്രട്ടേറിയറ്റ് സമരത്തിന് പിന്നില്‍ പ്രതിപക്ഷമാണ്. റാങ്ക് ഹോള്‍ഡേഴ്‌സിനെ ചിലര്‍ ഇളക്കി വിടുന്നതാണെന്നും തോമസ് ഐസക്ക് ആരോപിച്ചു. 

പ്രതിപക്ഷം മനഃപൂര്‍വം കുത്തിപ്പൊക്കി ഇളക്കി വിടുന്ന സമരമാണിത്. പ്രതിപക്ഷ നേതാക്കളുടെ പ്രതികരണങ്ങളില്‍ നിന്ന് അത് വ്യക്തമാണ്. പല റാങ്ക് ഹോള്‍ഡര്‍ സംഘടനകളും രാഷ്ട്രീയ ലക്ഷ്യത്തോടെ രൂപീകരിച്ചവയാണ്. 

റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും ജോലി നല്‍കല്‍ പ്രായോഗികമല്ല. താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടണം എന്നാമോ പറയുന്നത് ?. പിഎസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്ന ഒഴിവുകളില്‍ അല്ല താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയത്. 

റാങ്ക് ഹോള്‍ഡേഴ്‌സ് വസ്തുതകള്‍ മനസ്സിലാക്കണം. സമരത്തില്‍ നിന്നും ഉദ്യോഗാര്‍ത്ഥികള്‍ പിന്മാറണമെന്നും ധനമന്ത്രി അഭ്യര്‍ത്ഥിച്ചു. ഏറ്റവും കൂടുതല്‍ നിയമനങ്ങള്‍ നടത്തിയത് ഈ സര്‍ക്കാരാണെന്നും തോമസ് ഐസക്ക് പറഞ്ഞു. 

അതേസമയം ധനമന്ത്രി തോമസ് ഐസക്കിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. തോമസ് ഐസക്കിന് സമരങ്ങളോട് അലര്‍ജിയാണ്. അതിനാലാണ് ഉദ്യോഗാര്‍ത്ഥികളുടെ സമരത്തെ കുറ്റപ്പെടുത്തിയത്. സമരങ്ങളെ എതിര്‍ക്കുന്നതില്‍ നരേന്ദ്രമോദിയും തോമസ് ഐസക്കും ഒരുപോലെയാണെന്നും ചെന്നിത്തല പറഞ്ഞു. 

സെക്രട്ടേറിയറ്റ് സമരത്തെ പ്രതിപക്ഷം ഇനിയും പിന്തുണയ്ക്കും. മോദിയുടെ സമരജീവി നിലപാടിന് തുല്യമാണ് ഐസക്കിന്റെ നിലപാടും. ഐസക്കിന് അധികാരം തലയ്ക്ക് പിടിച്ചു. അതാണ് സമരങ്ങളോട് പുച്ഛമെന്നും ചെന്നിത്തല പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത