കേരളം

ഒഴിവുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മന്ത്രിസഭാ നിര്‍ദേശം ; ഏകാധ്യാപക വിദ്യാലയങ്ങളിലെ 344 അധ്യാപകരെ സ്ഥിരപ്പെടുത്തും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സര്‍ക്കാര്‍ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ഒഴിവുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദേശം. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് വിവിധ വകുപ്പുകള്‍ക്ക് ഈ നിര്‍ദേശം നല്‍കിയത്.  നിര്‍ദേശം. റിപ്പോര്‍ട്ടുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ നല്‍കാനാണ് നിര്‍ദേശം. 

ഇതിന്റെ ഏകോപനച്ചുമതല ചീഫ് സെക്രട്ടറിക്ക് നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു. വകുപ്പുകളിലെ സ്ഥാനക്കയറ്റം സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ചീഫ് സെക്രട്ടറി നടപടിയെടുക്കണമെന്നും നിര്‍ദേശം നല്‍കി. 

ഏകാധ്യാപക വിദ്യാലയങ്ങളിലെ 344 അധ്യാപകരെ സ്ഥിരപ്പെടുത്താനും മന്ത്രിസഭ തീരുമാനിച്ചു. പത്തുവര്‍ഷത്തിലേറെയായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരെയാണ് സ്ഥിരപ്പെടുത്തുന്നത്. സിവില്‍ സപ്ലൈസില്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മരവിപ്പിച്ച തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്താനും തീരുമാനമായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ