കേരളം

അത് വാസ്തവവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതും;  ഒരു പാര്‍ട്ടിയും സമീപിച്ചിട്ടില്ല;  തുറന്നടിച്ച് പാര്‍വതി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുന്നു എന്ന വാര്‍ത്ത നിഷേധിച്ച് നടി പാര്‍വതി തിരുവോത്ത്. മത്സരിക്കുന്നു എന്നത് സംബന്ധിച്ച് ഒരു മാധ്യമത്തില്‍ വന്ന വാര്‍ത്തയുടെ ലിങ്ക് ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു പാര്‍വതിയുടെ പ്രതികരണം.

'വാസ്തവവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നത് ലജ്ജാവഹമാണ്. ഒരു പാര്‍ട്ടിയും എന്നെ സമീപിച്ചിട്ടുമില്ല, മത്സരത്തെക്കുറിച്ച് ഞാന്‍ ഒരിക്കലും ഒന്നും പറഞ്ഞിട്ടുമില്ല. ഇതില്‍ ഒരു തിരുത്തല്‍ ആവശ്യപ്പെടുന്നു'വെന്ന്‌ പാര്‍വതി പറഞ്ഞു.

മുഖംനോക്കാതെ നിലപാട് പറയുന്ന പാര്‍വതിയെ മത്സരിപ്പിച്ചാല്‍ യുവതലമുറയുടെ പിന്തുണ കിട്ടുമെന്ന സാഹചര്യത്തിലാണ് മത്സരിപ്പിക്കാനുള്ള നീക്കമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയില്‍ കര്‍ഷകസമരത്തെക്കുറിച്ച് ഈയിടെ പാര്‍വതി നടത്തിയ പ്രതികരണം സാമൂഹികമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍