കേരളം

മൊബൈല്‍ ഫോണ്‍ പിടിച്ചു വെച്ചതിന് വീട് വിട്ടിറങ്ങി; പതിനൊന്നുകാരി വിദേശത്തേക്ക് പോവാന്‍ വിമാനത്താവളത്തില്‍

സമകാലിക മലയാളം ഡെസ്ക്

നെടുമ്പാശേരി: വീട്ടുകാര്‍ മൊബൈല്‍ ഫോണ്‍ വാങ്ങി പൂട്ടിവെച്ചതിന്റെ ദേഷ്യത്തില്‍ വീടു വിട്ട് ഇറങ്ങിയ പെണ്‍കുട്ടിയെ നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ കണ്ടെത്തി. വിദേശത്തുള്ള കൂട്ടുകാരിയുടെ അമ്മയുടെ അടുത്തേക്ക് പോകണമെന്നാണ് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരോട് പെണ്‍കുട്ടി പറഞ്ഞത്. 

പാസ്‌പോര്‍ട്ട് ആവശ്യപ്പെട്ടപ്പോള്‍ ഇല്ലെന്നായിരുന്നു പതിനൊന്നുകാരിയുടെ മറുപടി. ഇതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിലെ പൊലീസ് എയ്ഡ് പോസ്റ്റില്‍ വിവരം അറിയിച്ചു. കൂട്ടുകാരിയുടെ വിദേശത്തുള്ള അമ്മയുടെ അടുത്തേക്ക് പോവണം എന്ന ആവശ്യം പൊലീസിനോടും കുട്ടി ആവര്‍ത്തിച്ചു. 

പൊലീസ് അന്വേഷണത്തില്‍ മാള സ്വദേശിയാണ് കുട്ടിയെന്നും, വീട്ടില്‍ നിന്ന് പിണങ്ങി ഇറങ്ങിയതാണെന്നും വ്യക്തമായി. മാളയില്‍ നിന്ന് സ്വകാര്യ ബസില്‍ കയറി അത്താണിയില്‍ വന്നിറങ്ങിയതിന് ശേഷം അവിടെ നിന്ന് ഓട്ടോറിക്ഷയിലാണ് വിമാനത്താവളത്തില്‍ എത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത