കേരളം

സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് പിന്തുണ; ഷാഫി പറമ്പിലും ശബരീനാഥനും നിരാഹാര സമരം ആരംഭിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ ഉദ്യോഗാര്‍ഥികള്‍ തുടരുന്ന സമരം ഏറ്റെടുത്ത് യൂത്ത് കോണ്‍ഗ്രസ്. സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എയും വൈസ് പ്രസിഡന്റ് കെഎസ് ശബരീനാഥന്‍ എംഎല്‍എയും അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. 

കേരളത്തില്‍ ബന്ധു നിയമനങ്ങളുടെയും പിന്‍വാതില്‍ നിയമനങ്ങളുടെയും വേലിയേറ്റ സമയമാണിപ്പോളെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. എന്നാല്‍, പിഎസ്‌സി പരീക്ഷ പാസ്സായ ചെറുപ്പക്കാരെ ഒരു ബാധ്യതയായിട്ട് കാണുന്ന സര്‍ക്കാര്‍, തൊഴിലിന് വേണ്ടി പൊരുതുന്ന ചെറുപ്പക്കാരെ ആക്ഷേപിക്കുകയാണ്. രാഷ്ട്രീയ ചാപ്പ കുത്തി അവരുന്നയിക്കുന്ന പ്രശ്‌നങ്ങളുടെ ഗൗരവത്തെ ഇല്ലാതാക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.കെപിസിസി പ്രസിഡന്റ്് മുല്ലപ്പള്ളി രാമചന്ദ്രന്റെ സാന്നിധ്യത്തിലാണ് സമരം ആരംഭിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത