കേരളം

കണ്ണീരാഴം; പാലക്കാട് സഹോദരങ്ങളായ മൂന്ന് കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: കുനിശേരി കുതിരപ്പാറയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങളായ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു. കരിയൻകാട് വീട്ടിൽ ജസീർ- റംല ദമ്പതികളുടെ മക്കളായ ജിൻഷാദ് (12),റിൻഷാദ് (7),റിഫാസ് (3) എന്നിവരാണ് മരിച്ചത്. 

അമ്മയോടൊപ്പം കുളിക്കാനായി പോയ കുട്ടികൾ കയത്തിലകപ്പെടുകയായിരുന്നു. വീടിന് 100 മീറ്റർ അകലെയുള്ള കുളത്തിൽ ഒരുമണിയേ‍ാടെയായിരുന്നു ദുരന്തം. കുളത്തിന് സമീപം കളിക്കുകയായിരുന്നു കുട്ടികൾ. കൈകാൽ കഴുകനായി ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. 

നിറയെ വെള്ളമുണ്ടായിരുന്ന കുളത്തിൽ കുട്ടികൾ മുങ്ങിത്താഴുന്നത് കണ്ട അയൽപക്കത്തെ യുവാവ് നാട്ടുകാരെ വിവരമറിയിച്ച് രക്ഷാപ്രവർത്തനം നടത്തി. അഗ്നിരക്ഷാസേനയും പെ‍ാലീസും സ്ഥലത്തെത്തുമ്പേ‍ാഴേക്കും കുട്ടികളുമായി നാട്ടുകാർ ആശുപത്രയിലെത്തിയിരുന്നു. എന്നാൽ മൂന്ന് പേരും മരിച്ചു. മൃതദേഹങ്ങൾ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്‌. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി