കേരളം

ജനിച്ചത് 'മില്‍മ'യുടെ ലോഗോയുമായി; നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും കൗതകമായി പശുക്കുട്ടി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നെറ്റിയില്‍ മില്‍മയുടെ ലോഗോയോട് രൂപസാദൃശ്യമുള്ള പശുക്കുട്ടി കൗതുകമാകുന്നു. വയനാട് ജില്ലയിലെ കായക്കുന്ന് ക്ഷീര സംഘത്തിലെ ജോസഫ് തോമസിന്റെ പശുക്കുട്ടിയുടെ നെറ്റിയിലാണ് മില്‍മയുടെ ലോഗോ പോലുള്ള ചിഹ്നം. തവിട്ടുനിറമുള്ള പശുക്കുട്ടിയുടെ നെറ്റിയിലെ വെള്ള നിറത്തിലെ രോമങ്ങള്‍മില്‍മയുടെ ചിഹ്നത്തിലാണുള്ളത്.

ജനിച്ച് രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് ജോസഫ് തോമസും കുടുംബവും ഇക്കാര്യം ശ്രദ്ധിച്ചത്. അതോടെ മില്‍മ എന്ന് വിളിപ്പേരും വീണു. വീട്ടുകാര്‍ക്കൊപ്പം നാട്ടുകാരെയും അത്ഭുതപ്പെടുത്തിയ പശുക്കുട്ടിയുടെ പടം ചേര്‍ത്ത് മലബാര്‍ മില്‍മ ഫേസ്ബുക്കില്‍ പുതിയ ചിത്രവും പങ്കുവെച്ചു. മില്‍മ എന്നില്‍ എന്നുമുണ്ട് എന്നായിരുന്നു മലബാര്‍ മില്‍മയുടെ ചിത്രത്തിലെ ക്യാപ്ഷന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍