കേരളം

രാജ്യത്ത് 21 പേര്‍ക്ക് കോവിഡ് ബാധിക്കുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഒന്ന്, കേരളത്തില്‍ മൂന്ന് പേരില്‍ ഒരാള്‍ക്ക്; ആരോഗ്യസംവിധാനത്തിന്റെ മികവെന്ന്‌ മുഖ്യമന്ത്രി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളത്തില്‍ മൂന്ന് പേര്‍ക്ക് കോവിഡ് ബാധിക്കുമ്പോള്‍ ഒരെണ്ണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത് ഇത് 21ല്‍ ഒന്ന് മാത്രമാണ്. കേരളത്തിലെ ആരോഗ്യസംവിധാനത്തിന്റെ മികവാണ് ഇത് വ്യക്തമാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഓരോ പ്രദേശത്തും കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്ന രീതിയിലും കാര്യക്ഷമതയിലും വ്യത്യാസമുള്ളതു കൊണ്ട് രോഗവ്യാപനം പരിശോധിക്കാന്‍ സിറോ പ്രിവലന്‍സ് പഠനത്തെയാണ് ആശ്രയിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി കണക്കുകള്‍ വിവരിച്ചത്.

രാജ്യത്ത് 21 പേര്‍ക്ക് കോവിഡ് ബാധിക്കുമ്പോള്‍ ഒരെണ്ണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കര്‍ണാടകയില്‍ ഇത് 27ല്‍ ഒന്ന് മാത്രമാണ്. തമിഴ്‌നാട്ടില്‍ 24 പേര്‍ക്ക് കോവിഡ് ബാധിക്കുമ്പോള്‍ ഒരെണ്ണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ ഇത് മൂന്നില്‍ ഒന്നാണ്. അതായത് മൂന്ന് പേര്‍ക്ക് കോവിഡ് ബാധിക്കുമ്പോള്‍ ഒരെണ്ണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇത് കേരളത്തിലെ ആരോഗ്യസംവിധാനത്തിന്റെ മികവാണെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

മുസ്ലീങ്ങള്‍ക്ക് മാത്രമാണോ കൂടുതല്‍ കുട്ടികളുള്ളത്?, എനിക്ക് അഞ്ച് മക്കളുണ്ട്; മോദിയോട് മറുചോദ്യവുമായി ഖാര്‍ഗെ

തമിഴ്‌നാട്ടില്‍ കരിങ്കല്‍ ക്വാറിയില്‍ സ്‌ഫോടനം; നാലു തൊഴിലാളികള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

നഖം നോക്കി ആരോഗ്യം അറിയാം; നിറത്തിലും ഘടനയിലും വ്യത്യാസമുണ്ടായാല്‍ ശ്രദ്ധിക്കണം

'അവര്‍ക്കല്ലേ പിടിപാടുള്ളത്, മെമ്മറി കാര്‍ഡ് മാറ്റിയതാകാം, എംഎല്‍എ ബസിനുള്ളില്‍ കയറുന്നതും വീഡിയോയിലുണ്ട്'