കേരളം

ആഭരണം നോക്കാനെന്ന പേരിൽ കയ്യിലെടുത്ത ശേഷം പുറത്തേയ്ക്ക് ഓടി രക്ഷപ്പെട്ടു; ഭാര്യയെ കൊണ്ട് പണയം വെപ്പിച്ചു, പ്രതികൾ പിടിയിൽ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം ആലുവയിലെ ലിമ ജ്വല്ലറിയില്‍ നിന്നും മാല മോഷ്ടിച്ച കേസില്‍ രണ്ടു പേർ അറസ്റ്റിൽ. ചാവക്കാട് സ്വദേശി മുഹമ്മദ് റാഫി (28), തൃശൂര്‍ മരോട്ടിച്ചാല്‍ സ്വദേശി ഷിജോ (26) എന്നിവരെയാണ് ജില്ലാ പൊലീസ്‌ മേധാവി കെ  കാര്‍ത്തികിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ 13 ന് ആണ് സംഭവം നടന്നത്. ഉച്ചയ്ക്ക് ഒരുമണിയോടെ ജ്വല്ലറിയില്‍ പ്രവേശിച്ച മുഹമ്മദ് റാഫി ഒരു പവന്റെ സ്വര്‍ണ്ണമാലയും, താലിയും ആവശ്യപ്പെടുകയായിരുന്നു. ആഭരണം നോക്കാനെന്ന രീതിയില്‍ കയ്യിലെടുത്ത ശേഷം ഓടി പുറത്തേക്കിറങ്ങി സ്റ്റാര്‍ട്ട് ചെയ്ത് നിര്‍ത്തിയ കാറില്‍ കയറി രക്ഷപ്പെട്ടു. 

ഷിജോയാണ് വാഹനം ഓടിച്ചത്. തുടര്‍ന്ന് ആഭരണം പ്രതിയുടെ ഭാര്യയുടെ കൈവശം കൊടുത്ത് വിട്ട് മാള പുത്തന്‍ചിറയിലെ ഒരു സ്ഥാപനത്തില്‍ പണയം വച്ചു. ഇത്  പൊലീസ്‌ കണ്ടെടുത്തു. എസ്പിയുടെ നേതൃത്വത്തില്‍ പൊലീസ്‌ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലാകുന്നത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'