കേരളം

'മാണി സി കാപ്പന്‍ പോയതോടെ ശല്യം ഒഴിഞ്ഞു, ഷാഫിക്കും ശബരീനാഥനും  മറ്റു പണിയൊന്നുമില്ല'; സമരത്തെ പരിഹസിച്ച് എം എം മണി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: താല്‍ക്കാലികക്കാരെ സ്ഥിരപ്പടുത്തുന്നത് നിര്‍ത്തിയത് പ്രതിഷേധങ്ങള്‍ കണ്ട് ഭയന്നല്ലെന്ന് മന്ത്രി എം എം മണി. അര്‍ഹതപ്പെട്ടവരുടെ ജോലി നഷ്ടപ്പെടുത്തിയത് പ്രതിപക്ഷമാണ്. അവരുടെ കുടുംബങ്ങളുടെ കണ്ണീരിന് യുഡിഎഫ്  മറുപടി പറയണം. ഷാഫി പറമ്പിലും ശബരീനാഥനും സമരം ചെയ്യുന്നത് വേറെ പണിയില്ലാത്തത് കൊണ്ടെന്നും മന്ത്രി പറഞ്ഞു.

ഇന്നത്തെ മന്ത്രിസഭായോഗത്തിലാണ് താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചത്. സ്ഥിരപ്പെടുത്തല്‍ സുതാര്യമാണെങ്കിലും പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുന്നതായി മന്ത്രിസഭാ യോഗം വിലയിരുത്തി. ഇതുവരെ നടത്തിയ നിയമനങ്ങള്‍ റദ്ദാക്കില്ല. ആരോഗ്യം, റവന്യൂ വകുപ്പുകളില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി മന്ത്രി എം എം മണി രംഗത്തുവന്നത്.  താല്‍ക്കാലികക്കാരെ സ്ഥിരപ്പടുത്തുന്നത് നിര്‍ത്തിയത് പ്രതിഷേധങ്ങള്‍ കണ്ട് ഭയന്നല്ലെന്ന് പറഞ്ഞ മന്ത്രി അര്‍ഹതപ്പെട്ടവരുടെ ജോലി നഷ്ടപ്പെടുത്തിയത് പ്രതിപക്ഷമാണെന്നും കുറ്റപ്പെടുത്തി.

മാണി സി കാപ്പന്‍ എല്‍ഡിഎഫ് വിട്ടതിനെ ശല്യം ഒഴിഞ്ഞത് നന്നായെന്നാണ് മന്ത്രി പ്രതികരിച്ചത്. ചെന്നിത്തലയുമായി രണ്ടു മാസം മുന്‍പേ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് മാണി സി കാപ്പന്‍ യുഡിഎഫിലേക്ക് പോയത്. കാപ്പന്‍ പോയത് എല്‍ഡിഎഫിന് ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന് ; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'