കേരളം

ഭൂരിപക്ഷ വര്‍ഗീയതയാണ് അപകടം, അതിന് അധികാരത്തിന്റെ സ്വാധീനമുണ്ട് ;  മലക്കം മറിഞ്ഞ് വിജയരാഘവന്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : ഏറ്റവും തീവ്രമായ വര്‍ഗീയത ന്യൂനപക്ഷ വര്‍ഗീയതയാണെന്ന പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. ന്യൂനപക്ഷ വര്‍ഗീയതയാണ് കൂടുതല്‍ അപകടകരമെന്ന് പറഞ്ഞിട്ടില്ല. ഭൂരിപക്ഷ വര്‍ഗീയതയാണ് അപകടം. അതിന് അധികാരത്തിന്റെ സ്വാധീനമുണ്ട് എന്ന് വിജയരാഘവന്‍ വിശദീകരിച്ചു.

തന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചു. തെറ്റായി ദുര്‍വ്യാഖ്യാനം ചെയ്തതെന്നും വിജയരാഘവന്‍ ആരോപിച്ചു. താന്‍ അങ്ങനെ പറഞ്ഞിട്ടില്ല. ഭൂരിപക്ഷ വര്‍ഗീയതക്കെതിരായ നിലപാടാണ് പാര്‍ട്ടി എല്ലായിടത്തും പറയുന്നത്. ന്യൂനപക്ഷ വര്‍ഗീയത, ഭൂരിപക്ഷ വര്‍ഗീയത ഇപ്പോള്‍ നടത്തുന്ന അക്രമ പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കാന്‍ അവര്‍ ഉപയോഗിക്കുന്നുണ്ട്. അത് പാര്‍ട്ടി പറയുന്നുണ്ട്.

ഭൂരിപക്ഷ വര്‍ഗീയതയുടെ ആപത്തിനെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് എല്‍ഡിഎഫ് ജാഥ പരിപൂര്‍ണ പരിശ്രമം നടത്തുന്നത്. ഭൂരിപക്ഷ വര്‍ഗീയത രാജ്യത്ത് അധികാരത്തിലിരിക്കുന്ന വര്‍ഗീയതയാണ്. ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് കേന്ദ്ര അധികാരമുണ്ട്. കോര്‍പ്പറേറ്റ് പിന്തുണയുണ്ട്. കോര്‍പ്പറേറ്റ് മാധ്യമങ്ങളുടെ പിന്തുണയുമുണ്ടെന്ന് എ വിജയരാഘവന്‍ പറഞ്ഞു.

എല്‍ഡിഎഫിന്റെ വടക്കന്‍ മേഖലാ വികസനമുന്നേറ്റ ജാഥയ്ക്ക് മുക്കത്ത് നല്‍കിയ സ്വീകരണത്തിനിടെ സംസാരിക്കുമ്പോഴായിരുന്നു വിജയരാഘവന്റെ വിവാദ പരാമര്‍ശം. ന്യൂനപക്ഷ വര്‍ഗീയതയാണ് ഏറ്റവും തീവ്രമായതെന്നും ഇതിനെ എല്ലാവരും ഒരുമിച്ചു നിന്ന് എതിര്‍ക്കണമെന്നും വിജയരാഘവന്‍ പറഞ്ഞു.

ഒരു വര്‍ഗീയതയ്ക്കു മറ്റൊരു വര്‍ഗീയത കൊണ്ടു പരിഹാരം കാണാന്‍ കഴിയുമോ? ന്യൂനപക്ഷ വര്‍ഗീയത ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഭൂരിപക്ഷ വര്‍ഗീയതയെ ചെറുക്കുന്നത് ഭൂരിപക്ഷ വര്‍ഗീയതയുടെ അക്രമപ്രവര്‍ത്തനങ്ങളെ ന്യായീകരിക്കലാകുമെന്നും വിജയരാഘവന്‍ അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി