കേരളം

യൂത്ത് കോൺ​ഗ്രസിന്റെ രാത്രി പ്രതിഷേധത്തിന് നേരെ ജലപീരങ്കി;  പൊലീസ് വാ​ഹനത്തിൽ കൊടിനാട്ടി

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകർ കണ്ണൂർ കലക്​ടറേറ്റിലേക്ക്​ നടത്തിയ മാർച്ചിൽ സംഘർഷം. തുടർന്ന് പ്രതിഷേധ നൈറ്റിന് നേരെ പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചു. വ്യാഴാഴ്​ച രാത്രി എട്ടരയോടെ പന്തംകൊളുത്തി പ്രകടനവുമായെത്തിയ പ്രവർത്തകരെ കലക്​ടറേറ്റ്​ ഗേറ്റിൽ പൊലീസ്​ തടയുകയായിരുന്നു.

ഗേറ്റ്​ തള്ളിമറിക്കാൻ ശ്രമിച്ച പ്രവർത്തകർക്ക്​ നേരെ രണ്ടുതവണ പൊലീസ്​ ജലപീരങ്കി പ്രയോഗിച്ചു. പ്രകോപിതരായ പ്രവർത്തകർ പൊലീസിന്​ നേരെ വടിയെറിഞ്ഞു. പൊലീസ്​ വാഹനത്തിൽ യൂത്ത്​ കോൺഗ്രസ്​ കൊടിനാട്ടി.

നേതാക്കൾ ഇടപെട്ടതിനെ തുടർന്ന്​ ഒമ്പതോടെ പ്രവർത്തകർ പിരിഞ്ഞുപോയി. പി.എസ്​.സി ഉദ്യോഗാർഥികൾക്കും യൂത്ത്​ കോൺഗ്രസ്​ സംസ്ഥാന നേതാക്കൾ നടത്തുന്ന സമരത്തിനും ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ്​ മാർച്ച്​ നടത്തിയത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ