കേരളം

പാലക്കാട് നഗരത്തിലെ ഹോട്ടലില്‍ വന്‍ തീപിടുത്തം;  പൂര്‍ണ്ണമായും കത്തിനശിച്ചു

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പാലക്കാട് ന​ഗരത്തിലെ ഹോട്ടലില്‍ വന്‍ തീപിടുത്തം. തീപിടുത്തത്തില്‍ ഹോട്ടല്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. സ്റ്റേഡിയം ബസ് സ്റ്റാന്‍ഡ് റോഡിലെ ഹോട്ടലാണ് കത്തിനശിച്ചത്. ആളപായമില്ല. 

ഓപ്പണ്‍ ഗ്രില്‍ എന്ന റസ്റ്റോറന്റിലാണ് തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. റസ്റ്റോറന്റിന്റെ അടുക്കളഭാഗത്തുനിന്നാണ് തീ ഉയര്‍ന്നത്. അ​ഗ്നിശമന സേന എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. 

ചെറിയതോതില്‍ തീ ആളിക്കത്തിയപ്പോള്‍ തന്നെ ജീവനക്കാരും അകത്തുണ്ടായിരുന്ന മറ്റു ആളുകളും പുറത്തിറങ്ങിയതിനാല്‍ ആളപായമില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി